'മേഡ് ഇൻ ഒമാൻ' കാമ്പയിന് ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കം
text_fieldsമസ്കത്ത്: ഒമാൻ നിർമിത ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ 'മേഡ് ഇൻ ഒമാൻ' കാമ്പയിന് തുടക്കമായി. മാൾ ഓഫ് മസ്കത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ വ്യവസായ എസ്റ്റേറ്റുകൾക്കായുള്ള പബ്ലിക് എസ്റ്റാബ്ലിഷ്മെന്റ് സി.ഇ.ഒ ( മദയ്ൻ) എൻജിനീയർ ഹിലാൽ ബിൻ ഹമദ് അൽ ഹസാനി ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി നിർമിക്കുന്ന ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഉപഭോക്താക്കൾക്ക് അവബോധം സൃഷ്ടിക്കുകയുമാണ് ഈ മാസം 25വരെ നടക്കുന്ന കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
പ്രാദേശികമായി നിർമിക്കുന്ന ഉൽപന്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ മദയ്നിെൻറ വ്യാവസായിക നഗരങ്ങളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് മദയനിെൻറ ഒമാനി ഉൽപന്ന വകുപ്പിലെ മാർക്കറ്റിങ് ആൻഡ് പ്രമോഷൻ സൂപ്പർവൈസർ അബ്ദുല്ലത്തീഫ് അൽ അജ്മി പറഞ്ഞു. പ്രാദേശിക ബിസിനസുകളെ പിന്തുണക്കുന്നതിനും ഒമാനി നിർമാതാക്കളുടെ വിൽപന വർധിപ്പിക്കുന്നതിനും തദ്ദേശവാസികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും സംഭാവന ചെയ്യുന്ന ലുലുവിെൻറ പ്രമോഷനൽ കാമ്പയ്നുകളിൽ ഒന്നാണിതെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഒമാൻ ആൻഡ് ഇന്ത്യ ഡയറക്ടർ എ.വി. അനന്ത് പറഞ്ഞു. രാജ്യത്തെ എല്ലാ സ്റ്റോറുകളിലും ഒമാൻ നിർമിത ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ലുലു എപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ലുലു ഹൈപ്പർമാർക്കറ്റ് ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. റമദാനോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റുകളിൽ പ്രാദേശിക ഉൽപനങ്ങൾക്കായി വിപുലമായ ഔട്ട്ലെറ്റുകൾ തുറന്നിട്ടുണ്ട്. പ്രമോഷെൻറ ഭാഗമായി ഈ വർഷം ഉപഭോക്താക്കൾക്കായി ഒരു ലക്ഷം മൂല്യമുള്ള കാഷ് പ്രൈസുകൾ നേടാൻ അവസരമൊരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഒന്നിലധികം ആളുകൾക്ക് വാരാന്ത്യത്തിൽ 5000, 750,500, 200, 100 റിയാൽ കാഷ് പ്രൈസുകളും നേടാനുള്ള അവസരവുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.