Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'മ​ഹ​ബ്ബ'...

'മ​ഹ​ബ്ബ' കോ​ണ്‍ഫ​റ​ന്‍സ് ഇ​ന്ന് റൂ​വി​യി​ല്‍

text_fields
bookmark_border
mosque
cancel

മ​സ്‌​ക​ത്ത്: 'തി​രു​ന​ബി ജീ​വി​തം ദ​ര്‍ശ​നം' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ മ​ഹ​ബ്ബ കോ​ണ്‍ഫ​റ​ന്‍സ് വെ​ള്ളി​യാ​ഴ്ച റൂ​വി​യി​ല്‍ ന​ട​ക്കും. ഗോ​ള്‍ഡ​ന്‍ തു​ലി​പ്പ് ഹോ​ട്ട​ലി​ല്‍ വൈ​കി​ട്ട് 7.30ന് ​ന​ട​ക്കു​ന്ന കോ​ണ്‍ഫ​റ​ന്‍സ് കാ​ന്ത​പു​രം എ.​പി അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ഡോ. ​പി മു​ഹ​മ്മ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മ​ര്‍ക​സ് നോ​ള​ജ് സി​റ്റിഡ​യ​റ​ക്ട​ര്‍ ഡോ. ​എ.​പി.​ അ​ബ്ദു​ല്‍ ഹ​കീം അ​സ്ഹ​രി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഒ​മാ​നി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ക്കും. കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​രു​ടെ ആ​ത്മ​ക​ഥയാ​യ 'വി​ശ്വാ​സപൂ​ര്‍വ്വം' എ​ന്ന ഗ്ര​ന്ഥ​ത്തി​ന്റെ ഗ​ള്‍ഫ് ത​ല പ്ര​കാ​ശ​നം പി. ​മു​ഹ​മ്മ​ദ​ലി നി​ര്‍വ​ഹി​ക്കും. സു​ഹൈ​ല്‍ ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബു​ര്‍ദ മ​ജ്‌​ലി​സ്, മ​ദ്‌​റ​സ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Mahabba conference on friday at Ruvi
Next Story