മുഖാവരണം നിർബന്ധം: ഒമാൻ എയർ ദുകമിലേക്ക് സർവിസ് പുനരാരംഭിച്ചു
text_fieldsമസ്കത്ത്: ഒമാൻ എയർ മസ്കത്തിൽനിന്ന് ദുകമിലേക്കുള്ള വിമാന സർവിസുകൾ പുനരാരംഭിച്ചു. ആഴ്ചയിൽ ആറു സർവിസുകൾ വീതമാണ് ഉണ്ടാവുകയെന്ന് ഒമാൻ എയർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മുതലാണ് സർവിസുകൾ പുനരാരംഭിച്ചത്. ഒമാെൻറ സാമ്പത്തിക വളർച്ചയിൽ സുപ്രധാന പങ്കാളിത്തമുള്ള ദുകം സാമ്പത്തിക മേഖലയുടെ വളർച്ചക്ക് പിന്തുണയേകുന്നതിെൻറ ഭാഗമായാണ് സർവിസുകൾ പുനരാരംഭിച്ചതെന്ന് വാർത്തക്കുറിപ്പിൽ പറയുന്നു.
ആത്മവിശ്വാസത്തോടെയുള്ള യാത്ര ഉറപ്പാക്കുന്ന രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് യാത്രയിൽ ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഒമാൻ എയർ അറിയിച്ചു. വിമാനത്താവളത്തിലും വിമാനത്തിൽ പ്രവേശിക്കുേമ്പാഴും മുഖാവരണം നിർബന്ധമാണ്.കയറുേമ്പാഴും ഇറങ്ങുേമ്പാഴും സാമൂഹിക അകലം പാലിക്കണം. ഒാരോ സർവിസിനു ശേഷവും ഒാരോ ദിവസം അവസാനവും വിമാനം കൃത്യമായി ശുചീകരിക്കും.വിമാന ജീവനക്കാർ സംരക്ഷണ ഉപകരണങ്ങൾ ധരിച്ചിരിക്കും. അധികസുരക്ഷ ഉറപ്പുവരുത്തിയാകും ഭക്ഷണം വിതരണം ചെയ്യുകയെന്നും ഒമാൻ എയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.