മജ്ലിസ് ശൂറ പ്രതിനിധികൾ ദുകം സാമ്പത്തിക മേഖല സന്ദർശിച്ചു
text_fieldsമസ്കത്ത്: മജ്ലിസ് ശൂറയുടെ സാമ്പത്തിക പ്രതിനിധികളും നിരവധി ഉദ്യോഗസ്ഥരും ദുകമിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ ദ്വിദിന സന്ദർശനം നടത്തി. പ്രത്യേക സാമ്പത്തിക സോണിനും ഫ്രീ സോണിനും വേണ്ടിയുള്ള പബ്ലിക് അതോറിറ്റി, (ഒപാസ്) മജ്ലിസ് ശൂറയുടെ സഹകരണത്തോടെയായിരുന്നു സന്ദർശനം നടത്തിയിരുന്നത്.
അബ്ദുല്ല ബിൻ സലിം അൽ ജുനൈബിയുടെ നേതൃത്വത്തിലെ പ്രതിനിധി സംഘം ഒപാസിെൻറ ഡെപ്യൂട്ടി ചെയർമാൻ അഹമ്മദ് ബിൻ ഹസ്സൻ അൽ ദീബ്, സെസാദ് മാനേജ്മെന്റൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. സെസാദിന്റെ പ്രത്യേകതകളും ബിസിനസുകാർക്കും നിക്ഷേപകർക്കും അവർ നൽകുന്ന പ്രോത്സാഹനങ്ങൾ എന്നിവ വ്യക്തമാക്കുന്ന നിരവധി അവതരണങ്ങളും നടന്നു.
അസ്യാദ് ഡ്രൈ ഡോക്ക് കമ്പനി, പോർട്ട് ഓഫ് ദുകം, കർവ മോട്ടോഴ്സ് കമ്പനി, ദുകം റിഫൈനറി, റാസ് മർകാസ് പ്രോജക്ട് തുടങ്ങിയ സെസാദിലെ നിരവധി പദ്ധതികകൾ പ്രതിനിധി സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.