മക്ക ഹൈപ്പർ മാർക്കറ്റിെൻറ സൗജന്യ ചാർട്ടേഡ് വിമാനം കണ്ണൂരിലെത്തി
text_fieldsമസ്കത്ത്: നാടണയാൻ വഴിയില്ലാത്തവർക്ക് തുണയേകാൻ ഒമാനിലെ പ്രമുഖ ചില്ലറ വ്യാപാര ശൃംഖലയായ മക്ക ഹൈപ്പർ മാർക്കറ്റ് ഏർപ്പെടുത്തിയ സൗജന്യ ചാർേട്ടഡ് വിമാനം മസ്കത്തിൽ നിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഒമാൻ എയർ വിമാനത്തിൽ 183 പേരാണ് നാടണഞ്ഞത്.
കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി ഇറങ്ങിയ ഒമാൻ എയർ വിമാനത്തെ വാട്ടർ സല്യൂേട്ടാടെയാണ് സ്വീകരിച്ചത്. വിവിധ ജില്ലക്കാരായ യാത്രക്കാരിൽ ആറ് കൈക്കുഞ്ഞുങ്ങൾ ഉൾെപ്പടെ 24 കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു. എല്ലാവർക്കും പാൽപ്പൊടി, ചായപ്പൊടി, ചോക്ലറ്റ്, ഈത്തപ്പഴം, മുഖാവരണം, ഹാൻഡ് സാനിൈറ്റസർ എന്നിവ അടങ്ങിയ ട്രോളി ബാഗും നൽകിയാണ് യാത്രയയച്ചത്.
ഏറെ നാളായി തൊഴിൽ നഷ്ടപ്പെട്ട് വരുമാനമില്ലാതെ ഇരിക്കുകയായിരുന്നെന്ന് യാത്രക്കാരിൽ ഒരാളായ തൃശൂർ സ്വദേശി ശരത് പറയുന്നു. എങ്ങനെയെങ്കിലും നാട്ടിൽ പോകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ടിക്കറ്റിന് പണമില്ലാത്ത അവസ്ഥയായിരുന്നു. അങ്ങനെയിരിക്കെയാണ് സൗജന്യ ചാർേട്ടഡ് സർവിസിനെക്കുറിച്ച് അറിയുന്നതും യാത്രക്ക് അവസരം ലഭിക്കുന്നതും. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ലെന്ന് ശരത് കണ്ണീരോടെ പറഞ്ഞു. എറണാകുളം സ്വദേശിയായ ഷാഹുലും ഇതേ അനുഭവമാണ് പങ്കുവെച്ചത്. കോവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽക്കേ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വീട്ടമ്മക്ക് കുടുംബ സമേതമാണ് ടിക്കറ്റ് ലഭിച്ചത്. ഇതിലെ ആഹ്ലാദം നിറകണ്ണുകളോടെയാണ് അവർ പങ്കുവെച്ചത്. തെൻറ കടമയാണ് താൻ ചെയ്തതെന്ന് മക്ക ഹൈപ്പർ മാർക്കറ്റ് എം.ഡി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. കോവിഡ് പ്രതിസന്ധി ആരംഭിച്ച സമയം മുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായങ്ങൾ നൽകിയിരുന്നു.
പൈസ ഇല്ലാത്തതിനാൽ നാട്ടിൽ പോകാനാകാത്ത അവസ്ഥയിലുള്ളവരെക്കുറിച്ച് അറിഞ്ഞപ്പോഴാണ് സൗജന്യ വിമാനത്തെക്കുറിച്ച് ആലോചിച്ചതും മാധ്യമങ്ങളിലൂടെ വിവരം പുറത്തുവിട്ടതും. ഒമാെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് 450ലേറെ പേരാണ് സൗജന്യ ടിക്കറ്റിന് അപേക്ഷിച്ചത്. ഇതിൽ തീർത്തും അർഹരായ 183 പേരെയാണ് തിരഞ്ഞെടുത്തത്. എല്ലാവർക്കും അവസരം നൽകാൻ കഴിയാത്തതിൽ വിഷമം ഉണ്ട്. സാഹചര്യം അനുവദിക്കുമെങ്കിൽ വീണ്ടും ഒരു വിമാനംകൂടി ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് കുഞ്ഞിക്ക് പുറമെ മക്ക ഹൈപ്പർ ഡയറക്ടർ സൈഫ് മുഹമ്മദ് അൽ നാമാനി, ഡയറക്ടർമാരായ ഹിലാൽ മുഹമ്മദ്, സിനാൻ മുഹമ്മദ്, ജനറൽ മാനേജർ സലിം സജിത്ത് എന്നിവരും മാനേജ്മെൻറ് പ്രതിനിധികളും നാട്ടിലേക്ക് മടങ്ങുന്നവരെ യാത്രയയക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.