മലബാർ അടുക്കള ഒന്നാം വാർഷികാഘോഷം
text_fieldsസലാല: ഫേസ്ബുക് കൂട്ടായ്മയായ മലബാർ അടുക്കളയുടെ ഒന്നാം വാർഷികാ ഘോഷം സലാലയിൽ സംഘടിപ്പിച്ചു. കറി റസ്റ്റാറൻറിൽ നടന്ന കുടുംബസംഗമം അൽ സാഹിൽ മെഡിക്കൽ ഗ്രൂപ് മാനേജിങ് ഡയറക്ടറും ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റിയംഗവുമായ ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ദുബൈയിൽനിന്നെത്തിയ മലബാർ അടുക്കള ചെയർമാൻ മുഹമ്മദലി ചാക്കോത്ത് മുഖ്യാതിഥിയായിരുന്നു.
ഹുസൈൻ കാച്ചിലോടി ആശംസകൾ നേർന്നു. ദുബൈയിൽ നിന്നെത്തിയ കോഒാഡിനേറ്റർമാരായ നാസിന ഷംസീർ, ഷജ്ന ഫാസിൽ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ച് സംസാരിച്ചു. ഒന്നാം വാർഷികത്തിെൻറ ഭാഗമായി അതിഥികൾ ചേർന്ന് കേക്ക് മുറിച്ചു. ഓണം-ഈദ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പരിപാടിയിൽ ഓണസദ്യയും നടന്നു. ഗാനമേള, കുട്ടികളുടെ വിവിധ കലാ പരിപാടികൾ എന്നിവയും അരങ്ങേറി. സലാല കോഒാഡിനേറ്റർമാരായ അർബ ഇഖ്ബാൽ, ജിജ്ന ഷൈജൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.