മലബാര്‍ േഗാള്‍ഡ് ആൻഡ് ഡയമണ്ട്സിെൻറ പുതിയ ഷോറൂം റൂവിയിലെ ലുലു സൂഖില്‍ തുടങ്ങി
text_fieldsമസ്കത്ത്: ആഗോളതലത്തിലെ മുന്‍നിര ജ്വല്ലറി റീടെയില്‍ ശൃംഖലകളിലൊന്നായ മലബാര്‍ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഒമാനിലെ 18ാാമത്തെ േഷാറൂം മസ്കത്ത് റൂവിയിലെ ലുലു സൂഖില്‍ തുടങ്ങി.
വെർച്വലായി നടന്ന പരിപാടിയിൽ മലബാര്‍ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോൾഡ് ആൻഡ് ഡയമണ്ട്്സ് ഒമാൻ ഡയറക്ടർ ഖമീസ് താനി തുനയ് അല്‍ മന്ദാരി, മലബാര്‍ ഗ്രൂപ് കോ ചെയര്മാന് ഡോ. പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്ദുസ്സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ്, ഇന്ത്യ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ.ആഷര്‍, ഒമാന്‍ റീജനല്‍ ഹെഡ് കെ.നജീബ്, മാനേജ്മെൻറ് പ്രതിനിധികൾ, ജീവനക്കാർ തുടങ്ങിയവർ പെങ്കടുത്തു.
ഒമാനിലെ പ്രധാന നഗരങ്ങളായ െസാഹാര്, മസ്കത്ത്, സലാല എന്നിവിടങ്ങളിലും േഷാറൂമുകള് പ്രവർത്തിക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഓഫർ പ്രകാരം ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ രണ്ടുവരെയുള്ള കാലയളവില്‍ ഓരോ 300 ഒമാനി റിയാല്‍ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോൾ ഒരു സ്വർണ നാണയം സൗജന്യമായി ലഭിക്കും. 250, 400 ഒമാനി റിയാല്‍ വിലയുള്ള ഡയമണ്ട്, അമൂല്യ രത്നാഭരണങ്ങള്‍ വാങ്ങുമ്പോള്‍ അര ഗ്രാം സ്വര്‍ണ നാണയവും, ഒരു ഗ്രാം സ്വർണ നാണയവും സൗജന്യമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.