മലബാർ ഗോൾഡിൽ 2.5 ശതമാനം പണിക്കൂലിയിൽ സ്വർണ ചെയ്നും വളകളും
text_fieldsമസ്കത്ത്: ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 2.5 ശതമാനം മുതല്‍ പണിക്കൂലിയുള്ള സ്വർണ ചെയ്നുകളും വളകളും പുറത്തിറക്കി. ഒമാനിലെ എല്ലാ ഷോറൂമുകളിലും ഈ ഓഫർ ലഭ്യമാണ്.
കൂടാതെ തിരഞ്ഞെടുത്ത ഡിസൈനുകൾക്ക് ഗോള്‍ഡ് എക്സ്ചേഞ്ചില്‍ 100 ശതമാനം മൂല്യം, ഉറപ്പായ ആജീവനാന്ത മെയിന്റനന്‍സ്, ബയ് ബാക്ക് ഗ്യാരണ്ടി, ഉത്തരവാദിത്തത്തോടെ ലഭ്യമാക്കുന്ന സ്വര്‍ണം, സമ്പൂര്‍ണ സുതാര്യത എന്നിവയും ഉറപ്പുനല്‍കുന്നു.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച മൂല്യത്തില്‍ ഉയര്‍ന്ന നിലവാരത്തോടെ രൂപകല്പന ചെയ്ത ആഭരണങ്ങള്‍ ലഭ്യമാക്കാന്‍ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് പ്രതിജ്ഞ ബദ്ധമാണെന്ന് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഉത്സവ സീസണ് അടുത്തിരിക്കെ,10 ശതമാനം അഡ്വാൻസ് നൽകി സ്വർണ വില ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും അടുത്തിടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 29 വരെയാണ് ഈ ഓഫർ. വാങ്ങുന്ന സമയത്ത് സ്വര്‍ണവില കൂടുകയാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് ബ്ലോക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വര്‍ണ്ണം വാങ്ങാനും, വില കുറയുകയാണെങ്കില്‍, കുറഞ്ഞ നിരക്കില്‍ തന്നെ പര്‍ച്ചേസ് ചെയ്യാനും ഇതിലൂടെ സാധിക്കും.
ഉപഭോക്താക്കള്‍ക്ക് 2024 ഒക്ടോബര്‍ 10നോ അതിനുമുമ്പോ നടത്തിയ ആദ്യ മുന്‍കൂര്‍ ബുക്കിങ്ങുകള്‍ക്ക് സൗജന്യ ഡയമണ്ട് വൗച്ചറും ലഭിക്കും. ഈ ഓഫര്‍ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഷോറൂമുകളില്‍നിന്നും നേരിട്ടും മൊബൈല്‍ ആപ് വഴി ഓണ്‍ലൈനായും മുന്‍കൂര്‍ തുക അടച്ച് ബിക്കിങ് ചെയ്യാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.