ദുബൈ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെൻററില്‍ രജിസ്റ്റര്‍ ചെയ്ത് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
text_fieldsമസ്കത്ത്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിെൻറ അന്താരാഷ്ട്ര നിക്ഷേപക വിഭാഗമായ മലബാര്‍ ഇന്‍വെസ്റ്റ്മെൻറ്സ് ദുബൈ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെൻററിലേക്ക് (ഡി.ഐ.എഫ്.സി) കമ്പനിയുടെ പ്രവര്‍ത്തനം മാറ്റി. കമ്പനിയുടെ അന്താരാഷ്ട്ര ഓപറേഷന്‍സ് ഓഹരികള്‍ നാസ്ഡാക് ദുബൈയിലെ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയില്‍ (സി.എസ്.ഡി) രജിസ്റ്റര്‍ ചെയ്തു. നിക്ഷേപകരുമായുള്ള മലബാറിെൻറ ബന്ധം ശക്തിപ്പെടുത്താനുള്ള സുപ്രധാന നടപടിയാണിത്, ഒപ്പം ഓഹരിയുമായി ബന്ധപ്പെട്ട കോര്‍പറേറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനിക്ക് സുതാര്യവും മികച്ച രീതിയില്‍ നിയന്ത്രിതവും കാര്യക്ഷമവും സുരക്ഷിതവുമായ മാര്‍ഗവും ഇത് ഒരുക്കും.
മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് നാസ്ഡാക് ദുബൈ മാര്‍ക്കറ്റിെൻറ പ്രവര്‍ത്തനത്തിന് പരമ്പരാഗത ചടങ്ങായ മണിമുഴക്കി തുടക്കംകുറിച്ചു. ദുബൈ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെൻറര്‍ ഗവര്‍ണറും ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് ചെയര്‍മാനുമായ എസ്സ കാസിം, മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, നാസ്ഡാക്ക് ദുബൈ സി.ഇ.ഒയും ഡി.എഫ്.എം ഡെപ്യൂട്ടി സി.ഇ.ഒയുമായ ഹമീദ് അലി എന്നിവരെക്കൂടാതെ മറ്റ് ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
എമിറേറ്റ്‌സ് ഇ.എൻ.ബി.ഡി സെക്യൂരിറ്റീസ് പോലുള്ള ബ്രോക്കറേജ് കമ്പനികള്‍ വഴി ഡയറക്ടര്‍ ബോര്‍ഡിെൻറ അംഗീകാരത്തോടെ മുന്നൂറിലധികം അന്താരാഷ്ട്ര ഓപറേഷന്‍സ് ഓഹരി ഉടമകള്‍ക്ക് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന സ്വകാര്യ വിപണിയിലേക്കാണ് ഗ്രൂപ് കടന്നത്. മലബാറിെൻറ ഇൻറര്‍നാഷനല്‍ ഓപറേഷന്‍സിലെ എല്ലാ ഷെയറുകളുടെയും ഉടമസ്ഥാവകാശ കൈമാറ്റം നാസ്ഡാക് ദുബൈയിലെ സെന്‍ട്രല്‍ സെക്യൂരിറ്റീസ് ഡിപോസിറ്ററിയിലൂടെ സുരക്ഷിതമായി നടക്കും. അതേസമയം വ്യാപാരം എക്‌സ്‌ചേഞ്ചിലൂടെ അല്ലാതെ നടക്കുകയും കമ്പനി സ്വകാര്യ ഉടമസ്ഥതയില്‍ തുടരുകയും ചെയ്യും.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ആഗോള തലത്തില്‍ വളരുമ്പോള്‍, സുതാര്യത, ചട്ടങ്ങള്‍ എന്നീ തലങ്ങളില്‍ വിധേയപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള ദുബൈ അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ സെൻറര്‍ പോലുള്ള അധികാരപരിധിയിലാണ് ഹോള്‍ഡിങ് കമ്പനി പ്രവര്‍ത്തിക്കേണ്ടതെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.