കോവിഡ് ദുരിതാശ്വാസം: 25 ലക്ഷം ഭക്ഷണക്കിറ്റുകളുടെ വിതരണവുമായി മലബാർ ഗോൾഡ്
text_fieldsമസ്കത്ത്: കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ ഭാഗമായി ആഗോളതലത്തിൽ 250ലേറെ സ്റ്റോറുകളുള്ള ഏറ്റവും വലിയ ജ്വല്ലറി റീെട്ടയിൽ സ്ഥാപനങ്ങളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജി.സി.സിയിലും ഫാർ ഈസ്റ്റിലുമുള്ള സി.എസ്.ആർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു. പ്രതിസന്ധിയിലായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമായി 15,000 ഭക്ഷണക്കിറ്റുകളാണ് വിതരണം ചെയ്യുക. അരി, ധാന്യവർഗങ്ങൾ, എണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങൾ ഉൾപ്പെടുന്ന ഭക്ഷണക്കിറ്റ് ഒരു കുടുംബത്തിനോ ഒരു സംഘം ആളുകൾക്കോ 30 ദിവസത്തെ ഉപയോഗത്തിനുണ്ടാകും.
ഇതിനായി 1,65,000 ഒമാനി റിയാൽ വകയിരുത്തിയിട്ടുണ്ട്. ഭക്ഷണക്കിറ്റുകൾ ആവശ്യമായുള്ളവരെ അതത് എംബസികൾ, പ്രാദേശിക സംഘടനകൾ, സമാന സംഘടനകളായ നോർക്ക, കെ.എം.സി.സി, റെഡ് ക്രസൻറ്, കമ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി, മലബാർ ഗോൾഡ് ഉപഭോക്താക്കൾ എന്നിവയിലൂടെയായിരിക്കും കണ്ടെത്തുക. കോവിഡ് കുറഞ്ഞ കാലത്തേക്കെങ്കിലും സാധാരണ ജീവിതം തടസ്സപ്പെടുത്തുമെന്നുറപ്പാണ്. ഇതിെൻറ ഭാഗമായാണ് ഭക്ഷണക്കിറ്റ് വിതരണമെന്ന് മലബാർ ഗോൾഡ് അധികൃതർ അറിയിച്ചു. ഈ പ്രതിസന്ധിഘട്ടത്തിൽ തങ്ങൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽതന്നെ തുടരുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇൻറർനാഷനൽ ഓപറേഷൻസ് എം.ഡിയായ ഷംലാൽ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.