മലർവാടി ബാലസംഘം സലാല മത്സര പരിപാടികൾ: സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsസലാല: മലർവാടി ബാലസംഘം സലാല 2023 കാലയളവിൽ നടത്തിയ വിവിധ മത്സര പരിപാടികളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചിത്രരചന ,സ്വാതന്ത്ര്യ ദിന ഓൺലൈൻ പ്രശ്നോത്തരി, ഖരീഫ് ഫ്രെയിം സെൽഫി, ഖരീഫ് വ്ലോഗ് തുടങ്ങിയ മത്സരങ്ങളുടെ സമ്മാനദാനമാണ് നടന്നത്. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഐ.എം.ഐ പ്രസിഡൻറ് ജി സലിം സേട്ട്, മലർവാടി കൺവീനർ ഫസ്ന അനസ് എന്നിവർ സംബന്ധിച്ചു.
ചിത്രരചന മത്സരത്തിൽ കിഡ്സ് വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ: ഇഹ റിനീഷ് , അസിയ മെഹക് ഷഹീർ ,പ്രാണ പ്രശാന്ത്, മുഹമ്മദ് ഷാനിർ സബ്ജൂനിയർ വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ: അയ്ദാൻ അഹമ്മദ് സാഹിർ ,ഇഷാ ഫാത്തിമ ,ഷെസ്മിൻ ഫാത്തിമ, അൻവിത
ജൂനിയർ വിഭാഗം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ: ഫിസാൻ ഫിറോസ് ,അനിഖ എസ് ബാബു, ഫാത്തിമ തസന്ന. സീനിയർ വിഭാഗത്തിൽ അയാന അഷ്റഫ്, മുഹമ്മദ് അദ്നാൻ, ഹയ്യാൻ റൻതീസി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സ്വാതന്ത്ര്യദിന ഓൺലൈൻ പ്രശ്നോത്തരി മത്സരത്തിൽ സബ്ജൂനിയർ വിഭാഗത്തിൽ ഇഹാ റിനീഷ്, ചൈതന്യ ജയറാം, ആദം അയ്യാശ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജൂനിയർ വിഭാഗത്തിൽ ഇഷാ ഫാത്തിമ , ഇഷാൻ റിനീഷ്, റസ് വ റഊഫ് എന്നിവരും സീനിയർ വിഭാഗത്തിൽ സിമ്രാൻ നസ്ലി ,ഫസീഹ് അമീൻ, അഫ്രോസ് അനസ് എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സെൽഫി മത്സരത്തിൽ അലൻസിസോ ഒന്നാം സ്ഥാനവും ഹയ ഫാത്തിമ രണ്ടാം സ്ഥാനവും അയ്സൽ അബ്ദുല്ല ,അയ്ദിൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വ്ലോഗിങ് മത്സരത്തിൽ റീഹ അബ്ദുൽ റഊഫ്, ഫിൽസ സമാൻ, യാരാ റംഷീദ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
വിജയികൾക്ക് കെ.ഷൗക്കത്തലി മാസ്റ്റർ, മുഹമ്മദ് സാദിഖ്, ജെ. സാബുഖാൻ, കെ.ജെ.സമീർ , റജീന സലാഹുദ്ദീൻ , കെ.എ സലാഹുദ്ദീൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഫസ്ന അനസ് സ്വാഗതവും റമീസ നന്ദിയും പറഞ്ഞു. വിവിധ കലാ പരിപാടികളും നടന്നു. രക്ഷിതാക്കൾ ഉൾെപ്പടെ നിരവധി പേർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.