മലയാളി സഹോദരങ്ങൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ
text_fieldsഫൈസൽ ഇളയിടത്ത്
മസ്കത്ത്: ദിനോസറുകളുടെ പേരുപറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി മസ്കത്തിൽനിന്ന് സഹോദരങ്ങൾ. ഗുബ്ര ഇന്ത്യൻ സ്കൂളിലെ കെ.ജി രണ്ടിൽ പഠിക്കുന്ന ഇസിയാനും നാലാം ക്ലാസിൽ പഠിക്കുന്ന സാറാ ശദാബും ആണ് നേട്ടത്തിനുടമകൾ. അസൈബ മലർവാടി സംഘത്തിലെ അംഗങ്ങളാണിവർ.
ഒരു മിനിറ്റിൽ പരമാവധി ദിനോസോറുകളുടെ പേരു പറഞ്ഞാണ് കൊച്ചു മിടുക്കനായ ഇസിയാൻ ഇടംപിടിച്ചതെങ്കിൽ 1.23 മിനിറ്റ് കൊണ്ട് 123 ദിനോസറുകളുടെ പേരു പറഞ്ഞാണ് സാറ ഇടം നേടിയത്.
രണ്ടു വയസ്സുമുതലേ ഇസിയാൻ ദിനോസറുകളുടെ പിറകെയായിരുന്നു. അവയുടെ പേരു പഠിക്കൽ അവെൻറ വിനോദമായിരുന്നു. അവനെ പഠിപ്പിച്ചിരുന്നത് സഹോദരി സാറയുമായിരുന്നു. സ്കൂൾ, മലർവാടി, മദ്റസ തലത്തിൽ കലാ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ വാങ്ങി കഴിവു തെളിയിച്ച മിടുക്കിയാണ് സാറ. 150 ദിനോസറുകളുടെ പേരുപറഞ്ഞു ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഇസിയാൻ ഇടം നേടിയിട്ടുണ്ട്. കൊച്ചി സ്വദേശി ആഷി ശദാബിെൻറയും, പാലക്കാട് കോങ്ങാട് സ്വദേശി ലുബ്ന മൂസയുടെയും മക്കളാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.