മലയാളം മിഷൻ നിസ്വ മേഖല ‘സുഗതാഞ്ജലി'
text_fieldsനിസ്വ: പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചർക്ക് ആദരവ് അറിയിച്ച് മലയാളം മിഷൻ ഒമാൻ നിസ്വ മേഖലയുടെ ആഭിമുഖ്യത്തിൽ ‘സുഗതാഞ്ജലി’ എന്ന പേരിൽ ലുലു ഹൈപ്പർ മാർക്കറ്റിൽ പരിപാടി സംഘടിപ്പിച്ചു.
ഇതിന്റെ ഭാഗമായി വൈലോപ്പിളളി ശ്രീധരമേനോന്റെ കവിതകളെ ഉൾപ്പെടുത്തി നടത്തിയ കവിതാലാപന മത്സരത്തിൽ നിരവധി കുട്ടികളും രക്ഷിതാക്കളും ഭാഷാ പ്രവർത്തകരും പങ്കെടുത്തു. മലയാളം മിഷൻ ഒമാൻ പ്രവർത്തക സമിതി സെക്രട്ടറി അനു ചന്ദ്രൻ മലയാളം മിഷന്റെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. ജോ. സെക്രട്ടറി അനുപമ ആശംസകൾ നേർന്നു.
മലയാളം മിഷൻ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. ആൻസി, ട്യൂണാ രാജേഷ്, ഷാനവാസ് മാസ്റ്റർ, രജനി അരുൺ, മനിതാ റിജോ, ജിഷി ശ്രീനിവാസൻ, റൂണാ ഷെറീഫ്, രാജശ്രി ശശികുമാർ, ലിന്റ് സിറിയക്, ജിൽസ കിരൺ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിസ്വ മേഖല കോഓഡിനേറ്റർ വിജീഷ് സ്വാഗതവും മേഖല അംഗം സിജോ പാപ്പച്ചൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.