മലയാളം മിഷൻ ഒമാൻ ചാപ്റ്റർ അസൈബ പഠനകേന്ദ്ര പ്രവേശനോത്സവം
text_fieldsബൗഷർ: മലയാളം മിഷൻ ഒമാൻ ചാപ്റ്റർ മസ്കത്ത് മേഖലയുടെ ഭാഗമായ അസൈബ പഠനകേന്ദ്രത്തിലേക്കുള്ള പ്രവേശനോത്സവം നടന്നു.ഗാല ഗൾഫാർ ഫാമിലി അക്കമഡേഷനിൽ നടന്ന പരിപാടി. ചാപ്റ്റർ ഉപദേശക സമിതി അംഗവും സാമൂഹിക പ്രവർത്തകനുമായ ബാലകൃഷ്ണൻ കുന്നിമ്മൽ ഉദ്ഘാടനം ചെയ്തു.
മസ്കത്ത് മേഖല കോഓഡിനേറ്റർ സുനിത്ത് അധ്യക്ഷതവഹിച്ചു. മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ജോ. സെക്രട്ടറി അനുപമ സന്തോഷ് ഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉപദേശക സമിതി അംഗം ഷാജി സെബാസ്റ്റ്യൻ, പ്രസിഡന്റ് സുനിൽകുമാർ, സെക്രട്ടറി അനു ചന്ദ്രൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, വിജയൻ കരുമാണ്ടി എന്നിവർ സംസാരിച്ചു.
ഷിബു ആറങ്ങാലി സ്വാഗതവും, സന്തോഷ് എരിഞ്ഞേരി നന്ദിയും പറഞ്ഞു. വിനോദ് പവിത്രൻ, വേണുഗോപാൽ എന്നിവർ കളികളും പാട്ടുകളുമായി കുട്ടികളോടു ചേർന്ന് പ്രവേശനോത്സവം ഹൃദ്യമായ അനുഭവമാക്കി.മുപ്പതിലധികം കുട്ടികൾ പ്രവേശനോത്സവത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.