Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളം മി​ഷ​ന്‍...

മ​ല​യാ​ളം മി​ഷ​ന്‍ ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം അ​ഞ്ചി​ന്​

text_fields
bookmark_border
Malayalam Mission
cancel

മ​സ്‌​ക​ത്ത്: മ​ല​യാ​ളം മി​ഷ​ന്‍ ഒ​മാ​ന്‍ ചാ​പ്റ്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​പ്പി​റ​വി​ദി​നാ​ഘോ​ഷ​വും പ്ര​വേ​ശ​നോ​ത്സ​വ​വും ന​വം​ബ​ര്‍ അ​ഞ്ചി​ന്​ ഓ​ൺ​​ലൈ​നി​ലൂ​ടെ ന​ട​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ല്‍ ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി മ​ല​യാ​ളം മി​ഷ​ന്‍ ഡ​യ​റ​ക്ട​റും ക​വി​യു​മാ​യ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​യാ​ളം മി​ഷ​നു​വേ​ണ്ടി എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ ത​യാ​റാ​ക്കി​യ ഭാ​ഷാ​പ്ര​തി​ജ്ഞ പ​രി​പാ​ടി​യി​ല്‍ കു​ട്ടി​ക​ള്‍ ഏ​റ്റു​ചൊ​ല്ലും.

ന​വം​ബ​ര്‍ മാ​സം മ​ല​യാ​ളം മി​ഷ​ന്‍ ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ മാ​തൃ​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തെ പ​ര​മാ​വ​ധി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും ഭാ​ഷാ​ഭി​മാ​നം വ​ള​ര്‍ത്തു​ന്ന​തി​നു​മാ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പു​തു​താ​യി പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച് മ​ല​യാ​ള ഭാ​ഷ​യും സം​സ്‌​കാ​ര​വും പ്ര​വാ​സ​ലോ​ക​ത്തെ കു​ട്ടി​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു വ​രു​ക​യാ​ണെ​ന്നും ഒ​മാ​ന്‍ ചാ​പ്റ്റ​ര്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് ഓ​ണ്‍ലൈ​നാ​യി ആ​രം​ഭി​ച്ച ക്ലാ​സു​ക​ള്‍ നേ​രി​ട്ടു​ള്ള പ​ഠ​ന​ത്തി​ലേ​ക്ക് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

സു​ഹാ​റി​ലും ഇ​ബ്ര​യി​ലും ന​വം​ബ​ര്‍ അ​ഞ്ചി​ന് പു​തി​യ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​വേ​ശ​നോ​ത്സ​വ​വും സം​ഘ​ടി​പ്പി​ക്കും. റു​സ്താ​ഖ്, അ​ല്‍ ഹെ​യ്ല്‍, അ​സൈ​ബ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്ലാ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​നും മ​ല​യാ​ളം മി​ഷ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക്ലാ​സു​ക​ളി​ല്‍ ചേ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 92338105 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Malayalam mission Oman chapter keralapiravi celebration
Next Story