മലയാളം മിഷൻ ഒമാൻ സാംസ്കാരികോത്സവം; പേരും ലോഗോയും ക്ഷണിച്ചു
text_fieldsമസ്കത്ത്: മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 15ന് മസ്കത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയുടെ പേര് നിർദേശിക്കാനും ലോഗോ രൂപകൽപന ചെയ്യാനും മലയാളികളായ ഒമാൻ പ്രവാസികൾക്ക് അവസരം.
കേരള സംഗീത നാടക അക്കാദമി ചെയർമാനും പ്രഗല്ഭ ചെണ്ടവാദകനുമായ മട്ടന്നൂർ ശങ്കരൻകുട്ടി, മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട തുടങ്ങിയവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് മലയാളം മിഷൻ ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന സർക്കാറിൽ നിന്നുള്ള പ്രതിനിധികളെയും പരിപാടിയിൽ പ്രതീക്ഷിക്കുന്നതായും കേരളപ്പിറവിയോടനുബന്ധിച്ച് നടത്തുന്ന പ്രോഗ്രാം മലയാള ഭാഷയും സംസ്കാരവും പ്രവാസലോകത്ത് ഏതെല്ലാം നിലകളിൽ പ്രകാശിതമാവുന്നു എന്നതിന്റെ നേർക്കാഴ്ചയാവുന്ന സാംസ്കാരികോത്സവമാക്കി മാറ്റാനാണ് തീരുമാനമെന്നും സംഘാടകർ പറഞ്ഞു.
പേരും ലോഗോയും സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30. തെരഞ്ഞെടുക്കപ്പെടുന്നവരെ നവംബർ 15ന് നടക്കുന്ന പരിപാടിയിൽ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. എൻട്രികൾ mlmissionoman@gmail.com എന്ന ഇ-മെയിലിലോ 0096892060939 എന്ന വാട്സ് ആപ് നമ്പറിലോ അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.