മലയാളം മിഷൻ വിപുലീകരണ കമ്മിറ്റി യോഗത്തിൽ ബഹളം
text_fieldsമസ്കത്ത്: ഒമാനിലെ മലയാളം മിഷൻ പ്രവർത്തനങ്ങളുടെ വിപുലീകരണാർഥം ചേർന്ന യോഗത്തിൽ ബഹളം. കേരള സാംസ്കാരിക മന്ത്രി എ.കെ. ബാലെൻറ അധ്യക്ഷതയിൽ ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽക്ലബ് ഹാളിൽ വ്യാഴാഴ്ച രാത്രി നടന്ന പരിപാടിയിലാണ് സംഭവം. ഇന്ത്യൻ സോഷ്യൽ ക്ലബിെൻറ ആഭിമുഖ്യത്തിൽ നടന്ന യോഗം അവസാനിച്ച േശഷം നടന്ന ബഹളം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ കൈേയറ്റശ്രമവുമുണ്ടായി.
മലയാളം മിഷെൻറ ഒമാനിലെ ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപവത്കരിച്ച 15 അംഗ അഡ്ഹോക്ക് കമ്മിറ്റി പ്രഖ്യാപനമാണ് തർക്കത്തിന് വഴിയൊരുക്കിയത്. കമ്മിറ്റിയിൽ സൂർ മേഖലയിൽനിന്ന് ഉൾപ്പെടുത്തിയയാളെ തങ്ങൾക്ക് അറിയില്ലെന്ന് അവിടെനിന്ന് വന്നവർ ചൂണ്ടിക്കാട്ടി. കമ്മിറ്റി പ്രഖ്യാപനത്തിനിടെതന്നെ ഇക്കാര്യം സൂറിൽ പ്രവർത്തിക്കുന്ന കമ്മിറ്റി അംഗമായ സൈനുദ്ദീൻ ചൂണ്ടിക്കാട്ടിയപ്പോൾ, സൂറിൽ ഒൗദ്യോഗിക സ്വഭാവത്തിൽ ഒരു പ്രവർത്തനവും നടക്കുന്നതായി അറിയില്ലെന്നും കൂടുതൽ പരാതികൾ പിന്നീട് കേൾക്കാമെന്നുമായിരുന്നു സംഘാടകരുടെ പ്രതികരണമെന്ന് മലയാളം മിഷെൻറ നിലവിലെ കോ-ഒാഡിനേറ്ററായിരുന്ന ഹസ്ബുല്ല മദാരി പറഞ്ഞു. യോഗനടപടികൾ അവസാനിച്ചശേഷം മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ് തങ്ങൾക്ക് അരികിലേക്ക് എത്തിയപ്പോൾ അധ്യാപികമാരിൽ ഒരാൾ യോഗത്തിൽ കൈക്കൊണ്ട നടപടികളിൽ പ്രതിഷേധം അറിയിച്ചു.
ഇതോടെ, ഹാളിലുണ്ടായിരുന്ന സംഘാടകരുടെ ബാഡ്ജ് ധരിച്ചവർ യോഗം അലോങ്കോലപ്പെടുത്താൻ ശ്രമിച്ചതായി പറഞ്ഞ് ബഹളം വെക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. ഇതോടെ, ഹാളിന് പുറത്തേക്ക് പോയ തങ്ങളെ പുറത്താക്കി ഒാഡിറ്റോറിയത്തിെൻറ വാതിൽ അടക്കുകയും ചെയ്തതായി ഹസ്ബുല്ല മദാരി പറഞ്ഞു. ഇൗ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച മനോരമ, ഏഷ്യാനെറ്റ് ന്യൂസ് ലേഖകർക്ക് നേരെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്. ചിത്രീകരിക്കാൻ അനുവദിക്കാതെ കാമറ പിടിച്ചുവാങ്ങാൻ ശ്രമിച്ചതായി മനോരമ ന്യൂസ് ലേഖകൻ മെർവിൻ കരുനാഗപ്പള്ളി പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം മുൻ ഭാരവാഹിയുടെ നേതൃത്വത്തിലായിരുന്നു ബഹളം. പ്രവർത്തകർ ഭീഷണി മുഴക്കുകയും ചെയ്തു.പിന്നീട് കൂടുതൽ ഭാരവാഹികൾ എത്തി പ്രവർത്തകരെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയായിരുന്നെന്നും മെർവിൻ പറഞ്ഞു.
ഏതാനും വർഷങ്ങളായി ഒമാെൻറ വിവിധ ഭാഗങ്ങളിൽ ക്ലാസുകൾ നടത്തിവരുന്ന തങ്ങളെ യോഗത്തിൽ പൂർണമായി അവഗണിച്ചതായി മലയാളം മിഷൻ മുൻ കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ ഫുല്ല പറഞ്ഞു. നിലവിലെ കമ്മിറ്റി ഒൗദ്യോഗികമായി പിരിച്ചുവിട്ട് വേണമായിരുന്നു പുതിയ അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കാൻ. ഇതുവരെയുള്ള പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കാൻ യോഗത്തിൽ അവസരം നൽകാതിരുന്നത് പ്രതിഷേധാർഹമാണെന്നും അൻവർ ഫുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.