മലയാളം മിഷൻ ഒമാൻ ഇബ്ര മേഖല പ്രവേശനോത്സവവും സ്വാതന്ത്ര്യദിനാഘോഷവും
text_fieldsമസ്കത്ത്: മലയാളം മിഷൻ ഒമാൻ ഇബ്ര മേഖല പ്രവേശനോത്സവവും ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനാഘോഷവും സംഘടിപ്പിച്ചു. കിളിപ്പാട്ട്- 2024 എന്ന പേരിൽ നടത്തിയ പരിപാടി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ചിത്ര രചനാ മത്സരം, സുഗതാഞ്ജലി കാവ്യാലാപന മത്സരം, ചിത്ര പ്രദർശനം, മലയാളം മിഷൻ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ, കൊച്ചിൻ ഫ്ലയിങ് ഷാഡോ, നന്ദനം നൃത്തകലാക്ഷേത്രം, സ്നേഹക്കൂട് വനിതാ കൂട്ടായ്മ എന്നിവർ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, നസീബ് കലാഭവൻ അവതരിപ്പിച്ച വൺ മാൻ ഷോ, റിഷാദ് ഗനിയും സംഘവും അവതരിപ്പിച്ച ബാൻഡ് സംഗീത സന്ധ്യ എന്നിവ പിരപാടിക്ക് മാറ്റുകൂട്ടി.
മലയാളം മിഷൻ ഇബ്ര മേഖലാ പ്രസിഡന്റ് അനുഷ അരുൺ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മലയാളം മിഷൻ ഒമാൻ ചെയർമാൻ ഡോ. രത്നകുമാർ ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥിയായി മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനുചന്ദ്രൻ ഒമാനിലെ മലയാളം മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മലയാളം മിഷൻ ഒമാൻ ട്രഷറർ ശ്രീകുമാർ വേദിയിൽ സന്നിഹിതനായിരുന്നു.
മലയാളം മിഷൻ ഇബ്ര മേഖലയുടെ പ്രവർത്തനങ്ങൾ രക്ഷാധികാരി അജിത്ത് പുന്നക്കാട് വിശദീകരിച്ചു. സതീഷ് (മേഖലാ ട്രഷറർ), സിതാ ഷിബു (ജോയന്റ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. ഇബ്രയിലെ മുതിർന്ന സാമൂഹികപ്രവർത്തകനും, മലയാളം മിഷൻ ഇബ്ര മേഖലയുടെ തുടക്കം മുതൽ നാളിതുവരെ പൂർണ പിന്തുണയും പ്രോത്സാഹനവുമായി നിലകൊള്ളുന്ന പി.ഇ. കുഞ്ഞുമോനെയും, മലയാളം മിഷൻ അധ്യാപനത്തിൽ രണ്ടു വർഷം പൂർത്തികരിച്ച ചിഞ്ചു ടീച്ചറെയും സമ്മേളനത്തിൽ ആദരിച്ചു.
ഡോ. ഗിരീഷ് ഉദിനുക്കാരൻ (കവി, ഗാന രചയിതാവ്), ഷിബു ശിവദാസൻ (ഇന്ത്യൻ സ്കൂൾ എസ്.എംസി മെംബർ), സുനിൽ മാളിയേക്കൽ (ഇൻകാസ്), താജുദ്ദീൻ (കൈരളി) എന്നിവർ ആശംസകൾ നേർന്നു. മേഖലാ സെക്രട്ടറി പ്രകാശ് തടത്തിൽ സ്വാഗതവും മേഖലാ വൈസ് പ്രസിഡന്റ് അനു ഷൈജു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.