Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ എം.​ടി അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Malayalam Mission Oman
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന​യോ​ഗം

മ​സ്‌​ക​ത്ത്: മ​ല​യാ​ള സാ​ഹി​ത്യ ച​രി​ത്ര​ത്തി​ൽ പ്രൗ​ഢ​മാ​യൊ​ര​ധ്യാ​യം എ​ഴു​തി​ച്ചേ​ർ​ത്ത മ​ല​യാ​ളി​യു​ടെ പ്രി​യ ക​ഥാ​കാ​ര​ൻ എം.​ടി​യു​ടെ വി​യോ​ഗ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. മ​സ്ക​ത്തി​ലെ സി.​ബി.​ഡി​യി​ലു​ള്ള അ​ൽ ബാ​ജ് ബു​ക്സി​ലാ​യി​രു​ന്നു പ​രി​പാ​ടി. മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ജെ ര​ത്‌​ന​കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​വും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഹാ​റൂ​ൺ റ​ഷീ​ദ്, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ മ​സ്‌​ക​ത്ത് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ബ്രി​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​നു​ശോ​ച​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബി.​ഒ.​ഡി ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ നി​ധീ​ഷ് കു​മാ​ർ, മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ട്ര​ഷ​റ​ർ ശ്രീ​കു​മാ​ർ പി. ​നാ​യ​ർ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ളാ വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ, കോ ​ക​ൺ​വീ​ന​ർ കെ.​വി.​വി​ജ​യ​ൻ, മ​ല​ബാ​ർ വി​ങ് കോ ​ക​ൺ​വീ​ന​ർ സി​ദ്ദി​ഖ് ഹ​സ​ൻ, അ​ൽ ബാ​ജ് ബു​ക്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി.​എം. ഷൗ​ക്ക​ത്ത​ലി തു​ട​ങ്ങി​യ​വ​ർ എം.​ടി​യു​ടെ സം​ഭാ​വ​ന​ക​ൾ അ​നു​സ്മ​രി​ച്ചു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി രാ​ജീ​വ് മ​ഹാ​ദേ​വ​ൻ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നു​പ​മ സ​ന്തോ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​ർ, പ​ഠി​താ​ക്ക​ൾ, ഭാ​ഷാ പ്ര​വ​ർ​ത്ത​ക​ർ, സാ​ഹി​ത്യ ക​ലാ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​മു​ൾ​പ്പ​ടെ മ​സ്ക​ത്തി​ലെ സാം​സ്ക്കാ​രി​ക സ​മൂ​ഹം എം.​ടി​ക്ക് ആ​ദ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan NairOman NewsMalayalam Mission Oman
News Summary - Malayalam Mission Oman remembered MT
Next Story