മലയാളം മിഷൻ ഒമാൻ സൂർ മേഖല പ്രവേശനോത്സവവും കളിയരങ്ങും
text_fieldsസൂർ: മലയാളം മിഷൻ ഒമാൻ സൂർ മേഖല പ്രവേശനോത്സവവും കളിയരങ്ങും നടന്നു. കിഡ്സ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളുടെ ചിത്രംവര, കളറിങ് എന്നീ മത്സരങ്ങളോടെ പ്രവേശനോത്സവം ആരംഭിച്ചു. മലയാളം മിഷൻ പ്രവർത്തക സമിതി അംഗവും ഇന്ത്യൻ സ്കൂൾ ഗൂബ്ര മലയാള വിഭാഗം തലവനുമായ ഡോ. ജിതേഷ് കുമാർ കളികളും കഥകളുമായി കുട്ടികൾക്കായി കളിയരങ്ങ് നയിച്ചു. പ്രവേശനോത്സവം മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചെയർമാൻ ഡോ. രത്നകുമാർ ജനാർദനൻ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ പ്രസിഡന്റുമായ ഹസ്ബുല്ല ഹാജി മദാരി അധ്യക്ഷതവഹിച്ചു.
മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ മുഖ്യ പ്രഭാഷണവും നടത്തി. മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ സെക്രട്ടറിയും ആയ എ.കെ. സുനിൽ, മലയാളം മിഷൻ സൂർ കമ്മിറ്റി അംഗവും മലയാളം മിഷൻ ഒമാൻ പ്രവർത്തക സമിതി അംഗവുമായ സൈനുദ്ദീൻ കൊടുവള്ളി, ഡോ. പ്രദീപ് എന്നിവർ സംസാരിച്ചു.
കമ്മിറ്റി അംഗങ്ങളായ ഡോ. അഭിലാഷ്, സജീവൻ ആമ്പല്ലൂർ, നീരജ്, അധ്യാപകരായ സുലജ സഞ്ജീവൻ, രേഖ മനോജ്, ഷംന അനസ്, റുബീന റാസിഖ് എന്നിവർ പങ്കെടുത്തു. മലയാളം മിഷൻ സൂർ മേഖല കോഓഡിനേറ്റർ അജിത് സ്വാഗതവും മലയാളം മിഷൻ ഒമാൻ ചാപ്റ്റർ പ്രവർത്തക സമിതി അംഗവും സൂർ മേഖല കമ്മിറ്റി അംഗവും അധ്യാപികയുമായ മഞ്ജു നിഷാദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.