Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ല​യാ​ളം മി​ഷ​ൻ...

മ​ല​യാ​ളം മി​ഷ​ൻ സു​ഗ​താ​ഞ്ജലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ സു​ഗ​താ​ഞ്ജലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ മ​സ്‌​ക​ത്ത് മേ​ഖ​ല സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ നി​ന്ന് 

മ​സ്‌​ക​ത്ത്: മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ മ​സ്‌​ക്ക​ത്ത് മേ​ഖ​ല സു​ഗ​താ​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള​വി​ഭാ​ഗം ഓ​ഫി​സ് ഹാ​ളി​ൽ ന​ട​ന്നു. ജൂ​നി​യ​ർ, സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 16 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യ​ക്കു​ടു​ക്ക​ക​ളു​മാ​യാ​ണ് മ​ത്സ​ര​ത്തി​നെ​ത്തി​യ​ത്. `വ​യ​നാ​ടി​ന് ഒ​രു ഡോ​ള​ർ' എ​ന്ന മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ അ​ഭ്യ​ർ​ഥ​ന ആ​ലേ​ഖ​നം ചെ​യ്ത സം​ഭാ​വ​ന​പ്പെ​ട്ടി​യി​ലും കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും ത​ങ്ങ​ളു​ടെ സ്നേ​ഹം നി​റ​ച്ചു. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നു​ബ​ന്ധ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി മ​ത്സ​ര പ​രി​പാ​ടി​ക​ൾ മാ​ത്രം ന​ട​ത്തി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റൂ​വി പ​ഠ​ന​കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള ആ​ലാ​പ് ഹ​രി​ദാ​സ് ഒ​ന്നാം സ്ഥാ​ന​വും സ​ചേ​ത് വി​ജ​യ​ൻ ര​ണ്ടാം സ്ഥാ​ന​വും ഫാ​ത്തി​മ സി​യ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ധ്യാ​ന നി​ധീ​ഷ്‌​കു​മാ​ർ ഒ​ന്നാം സ്ഥാ​ന​വും ബി​ലാ​ൽ ദാ​വൂ​ദ് ര​ണ്ടാം സ്ഥാ​ന​വും അ​വ​ന്തി​ക പ്രി​യേ​ഷ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന കാ​വ്യാ​ലാ​പ​ന മ​ത്സ​ര​മാ​ണ് സു​ഗ​താ​ഞ്ജ​ലി. ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ബാ​ലാ​മ​ണി​യ​മ്മ​യു​ടെ ക​വി​ത​ക​ളും സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​മ്പു​ഴ​ക്ക​വി​ത​ക​ളു​മാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ത്തി​ൽ ആ​ല​പി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

വ​യ​നാ​ട്ടി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യു​ള്ള സം​ഭാ​വ​ന​പ്പെ​ട്ടി​യി​ലേ​ക്ക് ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യം നി​റ​ക്കു​ന്ന കു​ട്ടി​ക​ൾ

മ​ല​യാ​ളം മി​ഷ​ൻ ഒ​മാ​ൻ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി അ​നു ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ പി. ​ശ്രീ​കു​മാ​ർ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള​വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബോ​ർ​ഡ് അം​ഗം നി​ധീ​ഷ്‌​കു​മാ​ർ, മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, മി​ഷ​ൻ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു. മേ​ഖ​ല ത​ല മ​ത്സ​ര​ത്തി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ കു​ട്ടി​ക​ൾ ഈ ​മാ​സം അ​വ​സാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​പ്റ്റ​ർ ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് മ​സ്‌​കത്ത് മേ​ഖ​ല കോ​ഓ​ഡി​നേ​റ്റ​ർ സു​നി​ത്ത് തെ​ക്ക​ട​വ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Malayalam Mission poetry competition
Next Story