മലയാളം മിഷൻ ‘സുഗതാഞ്ജലി’യും കവിത പാരായണവും 26ന് സുഹാറിൽ
text_fieldsസുഹാർ: മലയാളം മിഷൻ സുഹാർ മേഖല പഠനകേന്ദ്രം മലയാളം മിഷനിലെ കുട്ടികൾക്കായി പ്രശസ്ത കവിയത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർഥം ‘സുഗതാഞ്ജലി’ പരിപാടിയും വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതാപാരായണ മത്സരവും സംഘടിപ്പിക്കും.
വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ സുഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിലാണ് പരിപാടി. പത്താം ക്ലാസ് പരീക്ഷയിൽ മലയാളത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ മലയാളം മിഷൻ സുഹാർ മേഖലാ പഠനകേന്ദ്രത്തിലെ കുട്ടികളെ വേദിയിൽ അനുമോദിക്കും. പഠന കേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിക്കുന്ന നാടൻ പാട്ട്, കഥ പറച്ചിൽ, കവിത പാരായണം, ക്ലാസിക്കൽ ഡാൻസ്, ഗ്രുപ്പ് ഡാൻസ് എന്നിവയും നടക്കും.
നാല് മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്കായി കളറിങ് മത്സരം, എട്ട് വയസ് മുതൽ 12, 12 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായി ചിത്ര രചന മത്സരം, നാല് വയസ്സു മുതൽ 16 വയസ്സുവരെയുള്ളവർക്കായി ‘മലയാളച്ചമയം’ ഫാഷൻ പരേഡും നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മലയാളം മിഷൻ സുഹാർ മേഖല കോഓർഡിനേറ്റർ വിൻസെന്റ് സന്തോഷിനും ഭാര്യയും പഠനകേന്ദ്രം അധ്യാപികയുമായ ലീലക്കും യാത്രയയപ്പും നൽകും. ഫോൺ: 9937 0620, 9640 2908
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.