മലയാളം മിഷൻ സൂർ മേഖല പ്രവേശനോത്സവവും ഓണാഘോഷവും സമാപിച്ചു
text_fieldsസൂർ: മലയാളം മിഷൻ സൂർ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൂർ പഠനകേന്ദ്രത്തിലേക്കുള്ള പുതിയ കുട്ടികളുടെ പ്രവേശനോത്സവവും ഓണാഘോഷ പരിപാടികളും നടന്നു. ഓൺലൈനായി നടന്ന പരിപാടിയിൽ നൂറിലധികം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.എഴുത്തുകാരിയും കവയത്രിയുമായ അമ്മു വള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി ഓണററി കൗൺസിലറും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ മധു നമ്പ്യാർ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ ഡയറക്ടർ പ്രഫ. ഡോ. സുജ സൂസൻ ജോർജ്, മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചീഫ് കോഒാഡിനേറ്ററും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനറുമായ വി. സന്തോഷ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ബ്രാഞ്ച് ജനറൽ സെക്രട്ടറിയും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ ഹസ്ബുല്ല മദാരി, ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ബ്രാഞ്ച് ട്രഷററും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ ജി.കെ. പിള്ള, ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ ബ്രാഞ്ച് ജോയൻറ് സെക്രട്ടറിയും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവുമായ എ.കെ. സുനിൽ, മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗം ശ്രീധർ ബാബു തുടങ്ങിയവർ സംസാരിച്ചു. മലയാളം മിഷൻ സൂർ മേഖല കോഒാഡിനേറ്റർ അജിത് സ്വാഗതവും മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗമായ കെ.വി. മനോജ് കുമാർ നന്ദിയും പറഞ്ഞു.
മലയാളം മിഷൻ സൂർ മേഖല പ്രവേശനോത്സവവും ഓണാഘോഷവും സമാപിച്ചുസി.ബി.എസ്.ഇ പത്താംതരം പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ സൂറിൽനിന്നും മലയാളത്തിൽ നൂറിൽ നൂറു മാർക്ക് വാങ്ങി വിജയിച്ച മലയാളം മിഷൻ സൂർ പഠനകേന്ദ്രത്തിലെ വിദ്യാർഥിനിയായ അഭിരാമിയെ അനുമോദിച്ചു. കുട്ടികളും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു. കലാപരിപാടികൾക്ക് മലയാളം മിഷൻ അധ്യാപികമാരായ മഞ്ജു നിഷാദ്, ആൻസി മനോജ്, സുലജ സഞ്ജീവൻ, രതി അജിത്, റുബീന റാസിഖ്, രേഖ മനോജ്, ഷംന അനസ് ഖാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.