മലയാളം ഒമാൻ ചാപ്റ്റർ ‘ചിരിമലയാളം’
text_fieldsമസ്കത്ത്: ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ചിരിമലയാളം’ സി. എം. നജീബ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും മത സൗഹാർദത്തിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ അധ്യക്ഷത വഹിച്ചു. മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് പ്രവർത്തന റിപ്പോർട്ടും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു.
പ്രവാസികളായ എഴുത്തുകാർക്ക് അവസരംകൊടുത്ത് മലയാളം ഒമാൻ ചാപ്റ്റർ പുറത്തിറക്കിയ മണമുള്ള മണലെഴുത്ത് പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതിന്റെ ഒദ്യോഗിക പ്രഖ്യാപനവും രതീഷ് പട്ടിയാത്ത് നിർവഹിച്ചു. ഇത്തരത്തിലുള്ള ഒത്തു ചേരലുകളും സ്നേഹസംഗമങ്ങളും കലുഷിതമായ ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് മുഖ്യപ്രഭാക്ഷണം നടത്തിയ ഇന്ത്യൻ സോഷ്യൽ ക്ലബ് സൂർ പ്രസിഡന്റ് ഹസ്ബുള്ള മദാരി പറഞ്ഞു. മലയാളം ഒമാൻ ചാപ്റ്റർ കൾച്ചറൽ കോഡിനേറ്റർ രാജൻ വി കോക്കൂരി പുസ്തകപ്രകാശനത്തെപ്പറ്റി വിശദീകരിച്ചു. എക്സികൂട്ടിവ് അംഗം അനിൽകുമാർ ആശംസ പ്രസംഗം നടത്തി. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സജീഷ് കുട്ടനെല്ലൂർ മലയാളഭാഷയെ കോർത്തിണക്കി ചിരിമലയാളം എന്നപേരിൽ നടത്തിയ പവ്യപാപടി നവ്യാനുഭവമായി. എക്സികൂട്ടിവ് അംഗം രാമചന്ദ്രൻ ചങ്ങരത്ത് നന്ദി പറഞ്ഞു. അനിത രാജൻ ചടങ്ങ് നിയന്ത്രിച്ചു. നിരവധി കുട്ടികളും കുടുംബങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.