മലയാളം ഒമാൻ ചാപ്റ്റർ ഇഫ്താർ സംഗമം
text_fieldsമലയാളം ഒമാൻ ചാപ്റ്റർ നടത്തിയ ഇഫ്താർ സംഗമത്തിൽനിന്ന്
മസ്കത്ത്: മലയാളം ഒമാൻ ചാപ്റ്റർ വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ‘പുണ്യനിലാവും കാരുണ്യത്തിന്റെ കഥകളും’ സാഹിത്യ സ്നേഹ സൗഹാർദ ഇഫ്താർ സംഗമം അസൈബ ഗാർഡനിൽ നടന്നു. പരസ്പര സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും അനുഭവകഥകൾ കൈമാറി വ്യത്യസ്തമായ സ്നേഹത്തിന്റെ ഇഫ്താർ വിരുന്നിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. മലയാളം ഒമാൻ ചാപ്റ്റർ വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ അധ്യക്ഷതവഹിച്ചു.
അബ്ദുൽ റഹ്മാൻ, ഒമാൻ തൃശൂർ ഓർഗനൈസേഷൻ രക്ഷാധികാരി എ.പി.സിദ്ദീഖ് കുഴിങ്ങര തുടങ്ങിയവർ റമദാൻ സന്ദേശം നൽകി. മറുനാട്ടിൽ മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് മനോഹരൻ കണ്ടൻ, (ഇൻകാസ്) ജിജൊ, പ്രജോദന മലയാളി അസോസിയേഷൻ പ്രസിഡന്റ് അപർണ വിജയൻ, മസ്കത്ത് മലയാളീസ് രേഖ പ്രേം, നന്മ കാസർകോട് രഞ്ജിത്ത്, ഡോ. രശ്മി കൃഷ്ണൻ, സെബാ ജോയ്കാനം തുടങ്ങിയവർ ആശംസകൾ നേർന്നു. മലയാളം ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് സ്വാഗതവും കൾചറൽ കോ ഓഡിനേറ്റർ രാജൻ വി. കോക്കൂരി നന്ദിയും പറഞ്ഞു. ജോയന്റ് സെക്രട്ടറി അനിൽ ജോർജ് അട്ടിപ്പെറ്റി ചടങ്ങുകൾ നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.