മലയാളം വിഭാഗം ഇഫ്താർ സ്നേഹ സൗഹാർദ സംഗമം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഫസൽ കതിരൂർ റമദാൻ സന്ദേശം നൽകുന്നു
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ഇഫ്താർ സ്നേഹ സൗഹാർദ സംഗമം ഇന്ത്യൻ സോഷ്യൽ ക്ലബ് മൾട്ടിപർപ്പസ് ഹാളിൽ നടന്നു. പുതിയ കമ്മിറ്റി നിലവിൽ വന്നതിനു ശേഷം ആദ്യ പരിപാടിയായിരുന്നു ഇഫ്താർ സംഗമം. മലയാളം വിഭാഗം അംഗങ്ങൾ കൂടാതെ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സാഹോദര്യത്തിന്റെയും സേവന മനോഭാവത്തിന്റെയും പ്രതിഫലനം ആയിരുന്നു ഈ പരിപാടി.
ഇഫ്താറിന് എത്തിച്ചേർന്നവരെ ഭരണ സമിതി അംഗങ്ങളും, ഉപസമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിഭാഗത്തിന്റെ കൺവീനർ താജുദ്ദീൻ അധ്യക്ഷതവഹിച്ചു. ഗൾഫ് മാധ്യമം- മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഫസൽ കതിരൂർ റമദാൻ സന്ദേശം നൽകി. മലയാള വിഭാഗത്തിന്റെ ഒബ്സർവർ മറിയം ചെറിയാൻ ആശംസകൾ അർപ്പിച്ചു. എന്റർടൈൻമെന്റ് സ്പോർട്സ് സെക്രട്ടറി സജിമോൻ ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.