മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മസ്കത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിെൻറ പ്രാഥമിക റൗണ്ട് നടന്നു.നാലു സെറ്റുകളായി നടന്ന മത്സരം കുട്ടി പ്രസംഗകരുടെ പങ്കാളിത്തം കൊണ്ടും കുട്ടികളുടെ മാതൃഭാഷയിലുള്ള മികവുകൊണ്ടും ശ്രദ്ധേയമായി. പരസ്പര സഹായത്തോടെയും സഹകരണത്തോടെയും ഗുണപരമായ പഠനങ്ങളിലൂടെ അംഗങ്ങളിൽ പ്രസംഗ പാടവം, നേതൃപാടവം എന്നിവ വളർത്തിയെടുക്കുന്നതിനും, തൽഫലമായി ആത്മവിശ്വാസത്തോടെ മുന്നേറുന്നതിനും വ്യക്തിത്വ വികസനത്തിനുമുള്ള അവസരം പ്രദാനം ചെയ്യുകയെന്നതാണ് ടോസ്റ്റ് മാസ്റ്റർ ക്ലബുകളുടെ പ്രധാന ദൗത്യം.
പ്രവാസി മലയാളി കുട്ടികൾക്ക് മാതൃഭാഷ പ്രസംഗത്തിൽ അവസരം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് കുട്ടികൾക്കായുള്ള പ്രസംഗമത്സരം സംഘടിപ്പിച്ചത്.ജെ. എൽവീനിയ ജാനസ്, ജിബി.ടി.ജോൺസൻ, അംന ആയിഷ, ലക്ഷ്മി പ്രസാദ്, എസ്.വി ശ്രേയസ്, സമയ് സജയ്, അനാമിക ബൈജു,വേദ പ്രസാദ്, ഗ്ലോറിയ ജേക്കബ്, കെസിയ മറിയം കോശി, ആശ്വത്.എസ്.നായർ, അദ്വൈത് മേനോൻ എന്നിവരാണ് വിവിധ വിഭാഗങ്ങളിൽ ആദ്യമൂന്ന് സ്ഥാനങ്ങളിൽ എത്തിയത്.ജോർജ് മേലേടൻ, ദിലീപ് കുമാർ, ഷാജി മനിയമ്പിള്ളി, വിശ്രുതൻ എന്നിവർ വിധികർത്താക്കളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.