മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ഓണം ആഘോഷം
text_fieldsമസ്കത്ത്: ഒമാനിലെ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. മാവേലിയും പൂക്കളവുമടക്കം ഓണത്തിന്‍റെ തനത് ഘടകങ്ങളെല്ലാം ഉൾപ്പെട്ടതായിരുന്നു റൂവിയിലെ ഗോൾഡൻ തൂലിപ് ഹോട്ടലിൽ നടന്ന ആഘോഷം. ഡി.ടി.എം സൈജു വിക്ടർ ഉദ്ഘാടനം ചെയ്തു. ടോസ്റ്റ് മാസ്റ്റർ റജുലാൽ റഫീക്ക് പരിപാടിയുടെ മുഖ്യ അവതാരകനായി. രജിസ്ട്രേഷൻ പ്രവർത്തനങ്ങൾക്ക് എഡിസൻ ജോർജ്, ബർലി ചാക്കോ എന്നിവർ നേതൃത്വം നൽകി. ടോസ്റ്റ് മാസ്റ്റർ ജിജോ തോമസ്, ഡി.ടി.എം ദിലീപ് കുമാർ, ടോസ്റ്റ് മാസ്റ്റർ ഡിസ്ട്രിക്ട് 105 ഉപമേധാവി ഡി.ടി.എം ജമീൽ, ഏരിയ 10 ഡയറക്ടർ ഇഗ്നേഷ് ലാസർ, ഡിവിഷൻ സി ഡയറക്ടർ അവോദയ് നായഗം, ഡി.ടി.എം ജോർജ് മേലേടൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും നടന്നു. ഡി.ടി.എം ബിനോയ് രാജിന്‍റെ നേതൃത്വത്തിൽ വേണു മുതലങ്ങാട്ട്, ഷൈബു വടകര, ഷാരൺ എഡ്വിൻ, ഷിനൂന സിറാജ്, സാജൻ ജെ. മാത്യു എന്നിവർ കലാപരിപാടികൾ നിയന്ത്രിച്ചു. ക്ലബ് പ്രസിഡൻറുമാരായ മുഹമ്മദ്, അഹമ്മദ് പറമ്പത്ത്, ജോജോ ജോസഫ് എന്നിവർ നേതൃത്വം നൽകി. ടോസ്റ്റ് മാസ്റ്റർ ജിജോ കടന്തോട്ട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.