'മലയാളപ്പെരുമ 2022' കലാസാംസ്കാരിക സംഗമം
text_fieldsമസ്കത്ത്: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച 'മലയാളപ്പെരുമ 2022' കലാസാംസ്കാരിക സംഗമം ഗൂബ്ര ഇന്ത്യൻ സ്കൂൾ മലയാളം വിഭാഗം മേധാവി ഡോ. ജിതേഷ് കുമാർ നിർവഹിച്ചു. മലയാളം ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ മുഖ്യ പ്രഭാഷണം നടത്തി. കവിതരചന മത്സരത്തിൽ പങ്കെടുത്ത വിജയികളെ കൾച്ചറൽ കോഓഡിനേറ്റർ രാജൻ കോക്കൂരി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് സ്വാഗതവും ട്രഷറർ രവീന്ദ്രൻ മറ്റത്തിൽ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് മെംബർ ശശി തൃക്കരിപ്പൂർ, അനിൽ ജോർജ്, അഡ്വ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു, മസ്കത്ത് പഞ്ചവാദ്യസംഘത്തിന്റെ കോഓഡിനേറ്റർ മനോഹരൻ ഗുരുവായൂരിനെ, കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് ബഹുമതിയായി കലാപുരസ്കാരം നൽകി ആദരിച്ചു. കവിതാകൂട്ടത്തിനുള്ള സ്നേഹോപഹാരം തിച്ചൂർ സുരേന്ദ്രനും വിനോദ് പെരുവയും ഏറ്റുവാങ്ങി. കവിത മത്സര വിജയികളായ ഡോ. രാജഗോപാൽ, വിജു വാഴയിൽ, വേലായുധൻ തിരുവഞ്ചൂർ തുടങ്ങിയവർക്ക് സമ്മാനം നൽകി. കേരളത്തനിമയാർന്ന വിവിധ കലാപരിപാടികളും മസ്കത്ത് പഞ്ചവാദ്യ സംഘം അവതരിപ്പിച്ച ചെണ്ടമേളം, കവിതാകൂട്ടം മസ്കത്ത് അവതരിപ്പിച്ച കവിതായനം എന്നിവ പരിപാടികൾക്ക് മാറ്റുകൂട്ടി. കലാസാംസ്കാരിക പരിപാടി ധന്യ മനോജ് നിയന്ത്രിച്ചു. ചടങ്ങിൽ എത്താൻ സാധിക്കാത്തതിനാൽ മലയാള പാഠശാല ഡയറക്ടർ ഭാസ്കര പൊതുവാളിന് പ്രഖ്യാപിച്ചിരുന്ന അക്ഷരമധുരം പുരസ്കാരം നവംബർ 20ന് പാഠശാലയിൽ പ്രമുഖ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന ചടങ്ങിൽ സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.