ദേശീയദിനം കാരുണ്യ പ്രവർത്തനത്തിലൂടെ ആഘോഷിച്ച് മലയാളി കച്ചവടക്കാരൻ
text_fieldsമസ്കത്ത്: വേറിട്ട ദേശീയദിനാഘോഷവുമായി മലയാളി കച്ചവടക്കാരൻ. റൂവി ഒ.കെ സെൻററിൽ സ്പോർട്സ് ഉപകരണങ്ങളുടെ കച്ചവട സ്ഥാപനം നടത്തുന്ന ആലപ്പുഴ മാന്നാർ സ്വദേശി നജീബ് റഹ്മാൻ തെൻറ കടയിലെ സാധനങ്ങൾ ഒമാനി സന്നദ്ധ സംഘടനയായ അൽ റഹ്മ ചാരിറ്റിക്ക് നൽകി.
തിങ്കളാഴ്ച രാവിലെയാണ് സ്പോർട്സ് വസ്ത്രങ്ങൾ, ജാക്കറ്റുകൾ, ഷൂസ്, ഫുട്ബാൾ തുടങ്ങിയ സാധനങ്ങൾ കൈമാറിയത്. 10,000 റിയാലിെൻറ സാധനങ്ങളാണ് നൽകിയതെന്ന് നജീബ് റഹ്മാൻ പറഞ്ഞു. കഴിഞ്ഞ വർഷവും സമാന രീതിയിൽ സാധനങ്ങൾ കൈമാറിയിരുന്നു.
കഴിഞ്ഞ 25 വർഷമായി തനിക്കും കുടുംബത്തിനും ജീവിതമാർഗം ഒരുക്കിത്തന്ന ഇൗ രാജ്യത്തോടുള്ള സ്നേഹ സൂചകമായാണ് പ്രവൃത്തിയെന്ന് നജീബ് റഹ്മാൻ പറഞ്ഞു. തന്നെ എന്തെങ്കിലും ആക്കിത്തീർത്തത് ഒമാനാണ്. അതിനാൽ താൻ തിരിച്ച് എന്തെങ്കിലും രാജ്യത്തിനായും നൽകേണ്ടതുണ്ട്. അതിെൻറ ഭാഗമായാണ് സാധനങ്ങൾ കൈമാറിയതെന്ന് നജീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.