മുട്ടറ്റം ചളിയിൽ വീടുകൾ; ശുചീകരണ യത്നവുമായി മലയാളികൾ
text_fieldsമസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് അടിച്ച് വീശിയയതിനെതുടർന്ന് ബാത്തിന ഗവർണറേറ്റിലെ ഹദറ, തുംറൈത്ത്, ഖാബൂറ മേഖലകളിൽ നൂറ് കണക്കിന് വീടുകളിൽ ചളി കെട്ടിക്കിടക്കുകയാണ്. പല വീടുകളിലും മുട്ടറ്റം ചളിവെള്ളം നിറഞ്ഞു നിൽക്കുന്നുണ്ട്. മഴ പോയതോടെ വെള്ളം ഇറങ്ങുകയും ചളി നിറഞ്ഞ് നിൽക്കുന്നതിനാൽ വീടുകളിൽ പ്രവേശിക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. മലയാളികളുടെ നിരവധി വീടുകളും ചളി കെട്ടിക്കിടക്കുന്നുണ്ട്. രാത്രി പത്തരയോടെ കനത്ത മഴ എത്തുകയായിരുന്നുവെന്നും പെെട്ടന്ന് വെള്ളം വീട്ടിലേക്ക് കുതിച്ചെത്തിയെന്നും ഹദറയിലെ താമസക്കാരനായ റഹീം പറഞ്ഞു. അതോടെ ഉള്ളതെല്ലാം വിെട്ടറിഞ്ഞ് തൊട്ടടുത്ത രണ്ടു നില കെട്ടിടത്തിെൻറ ടെറസിൽ കനത്ത മഴ വകവെക്കാതെ നേരം പുലരുവോളം പേടിച്ച് കഴിയുകയായിരുന്നു. സ്ത്രീകളടക്കം ചില കുടുംബങ്ങളും കെട്ടിടത്തിെൻറ മുകളിൽ കയറി പറ്റിയിരുന്നു. നേരം പുലർന്ന് എത്തിയപ്പോൾ വീട് മുഴുവൻ ചളിയും വെള്ളവുമായിരുന്നു.
വീട്ടിലെ കട്ടിലും കിടക്കയും അലമാരയുമടക്കം എതാണ്ടെല്ലാ ഫർണിച്ചറുകളും വെള്ളം കയറി നശിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെതന്നെ മസ്കത്ത് നിന്നടക്കം ഒമാെൻറ എല്ലാ ഭാഗത്തു നിന്നും പ്രവാസി വെൽെഫയർ േഫാറം സന്നദ്ധ പ്രവർത്തകർ എത്തുകയും വീട് വൃത്തിയാക്കി തരുകയും ചെയ്തിരുന്നു. രാവിലെ എത്തിയവർ വൈകീട്ടോടെയാണ് തിരിച്ചുേപായതെന്നും അദ്ദേഹം പറഞ്ഞു.
ഹദറയിലെ വീട് വൃത്തിയാക്കൽ ജോലി ഏറെ പ്രയാസം നിറഞ്ഞതായിരുന്നുവെന്ന് സന്നദ്ധ പ്രവർത്തകർ പ്രതികരിച്ചു. പലവീടുകളിലും ഫർണിച്ചറുകൾ വെള്ളം കയറി നിശിച്ചിരുന്നു. കട്ടിലുകളിലും മറ്റും വെള്ളം ചെന്നതിനാൽ അവയിൽ പലതും തൊട്ടാൽ വീഴുന്ന പരുവത്തിലാണ്. വൈദ്യുതിയും ജല വിതരണവും നിലച്ചതും പ്രയാസം വർധിപ്പിച്ചു. പല വീടുകളിലും ഫ്രിഡ്ജുകളിൽ മത്സ്യമടക്കമുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നു. ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനാൽ അവയിൽ നിന്ന് ദുർഗന്ധം വമിക്കുന്നുണ്ട്. എന്നാലും കെടുതി അനുഭവിക്കുന്നവരെ സഹായിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ശമീർ കൊല്ലക്കൽ, ഹർഷാദ്, നൗഷാദ് ഖദറ, സാദിഖ് നെല്ലിക്കുഴി, സാദിഖ് ആദവനാട്, സഫീർ നരിക്കുനി, കെ.വി. ഉമർ എന്നിവർ നേതൃത്വം നൽകി.
കെ.എം.സി.സി, െഎ.സി.എഫ്, കൈരളി, സോഷ്യൽ ഫോറം ഒമാൻ അടക്കമുള്ള സംഘടനകളുടെ സന്നദ്ധ പ്രവർത്തകരും സജീവമായി സേവന രംഗത്തുണ്ടായിരുന്നു. പലരും വീടുകൾ വൃത്തിയാക്കുന്ന ജോലിയിലാണ് കേന്ദ്രീകരിച്ചത്. ഇതോടെ വെള്ളിയാഴ്ച അതിരാവിലെ മുതൽ വൻ തിരക്കാണ് ബാത്തിന റോഡിൽ അനുഭവപ്പെട്ടത്. മുളദ്ദ റൗണ്ട് എബൗട്ടിൽ രാവിലെ മുതൽ തന്നെ വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. റൂവി ഭാഗത്തുനിന്ന് സ്വേദശികളുടെ നൂറു കണക്കിന് വാഹനങ്ങളാണ് ഭക്ഷണവും മറ്റ് അത്യാവശ്യ വസ്തുക്കളുമായി ബാത്തിനയിലേക്ക് നീങ്ങിയത്. തിരക്ക് വർധിച്ചതോടെ ചില ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.