Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅനിൽകുമാർ...

അനിൽകുമാർ സീറ്റൊഴിഞ്ഞു നൽകി; വില്ല്യംസ്​ ഇന്ന്​ നാട്ടിലെത്തും, മകനെ ഒരുനോക്കുകാണാൻ

text_fields
bookmark_border
അനിൽകുമാർ സീറ്റൊഴിഞ്ഞു നൽകി; വില്ല്യംസ്​ ഇന്ന്​ നാട്ടിലെത്തും, മകനെ ഒരുനോക്കുകാണാൻ
cancel
മസ്​കത്ത്​: പനിയെയും ഛർദിയെയും തുടർന്ന്​ അതീവ ഗുരുതരാവസ്​ഥയിൽ വ​​െൻറിലേറ്ററിൽ കഴിയുന്ന ഏക മകനെ കാണാൻ വഴി തേടിയലഞ്ഞ  തൃശൂർ ചേർപ്പ്​ സ്വദേശി വില്ല്യംസി​​​െൻറ സങ്കടം മസ്​കത്തിലെ പ്രവാസി മലയാളികൾ ശനിയാഴ്​ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ്​ അറിഞ്ഞത്​. സാമൂഹിക പ്രവർത്തകർക്ക്​ ഒപ്പം ഇന്ത്യൻ എംബസിയും കൈകോർത്തതോടെ​ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലുള്ള രണ്ടുവയസുകാരനായ മകൻ സാവിയോയെ ഒരുനോക്ക്​ കാണാൻ ഒടുവിൽ വില്ല്യംസി​ന്​ വഴി തെളിഞ്ഞു. പ്രവാസി ഒഴിപ്പിക്കലി​​​െൻറ രണ്ടാം ഘട്ടത്തി​​​െൻറ ഭാഗമായി ഞായറാഴ്​ച ഉച്ചക്ക്​ മസ്​കത്തിൽ നിന്ന്​ തിരുവനന്തപുരത്തിനുള്ള വിമാനത്തിൽ വില്ല്യംസ്​ നാട്ടിലേക്ക്​ പോകും. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനിൽ കുമാറാണ് തനിക്ക്​ ലഭിച്ച സീറ്റൊഴിഞ്ഞുകൊടുത്ത്​ കാരുണ്യം കാട്ടിയത്​. വേൾഡ്​ മലയാളി ഫെഡറേഷൻ ഭാരവാഹികളാണ് ഇതിന്​ വേണ്ട ഇടപെടലുകൾ നടത്തിയത്​. അനിൽ കുമാറിന്​ കൊച്ചിയിലേക്കുള്ള അടുത്ത വിമാനത്തിൽ ഇന്ത്യൻ എംബസി സീറ്റ്​ ഉറപ്പുവരുത്തിയിട്ടുണ്ട്​.
മിസ്​ഫയിലെ കമ്പനിയിലെ ക്വാളിറ്റി കൺട്രോൾ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്​ വില്ല്യംസ്​. കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ മകനെ​ ചെറിയ പനിയെയും ഛർദിയെയും തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്​ വില്ല്യംസ്​ പറഞ്ഞു. ശനിയാഴ്​ചയാണ്​ തലച്ചോറിലെ അണുബാധയെ തുടർന്ന്​ കുട്ടിയുടെ നില അതീവ ഗുരുതരമായതും വ​​െൻറിലേറ്ററിൽ പ്രവേശിപ്പിച്ചതും. തിരുവനന്തപുരം വിമാനത്തിനുള്ള ടിക്കറ്റുകൾ പൂർണമായി നൽകി കഴിഞ്ഞതിനാൽ യാത്രക്കാർ ആരെങ്കിലും മാറികൊടുത്താൽ മാത്രമേ വില്ല്യംസിന്​ പോകാൻ സാധിക്കുമായിരുന്നുള്ളൂ. തുടർന്ന്​ വേൾഡ്​ മലയാളി ഫെഡറേഷൻ ഭാരവാഹികൾ അനിൽകുമാറുമായി സംസാരിച്ചപ്പോൾ അദ്ദേഹം പൂർണ മനസോടെ മാറി നൽകുകയായിരുന്നു.
ബുആലിയിലെ ഫിഷറീസ് കമ്പനി ജോലിക്കാരനായിരുന്ന അനിൽകുമാർ ശസ്​ത്രക്രിയക്ക്​ ശേഷമുള്ള തുടർചികിത്സക്കും വിശ്രമത്തിനുമായാണ്​ നാട്ടിലേക്ക്​ പോകാനിരുന്നത്​. ജോലി നഷ്​ടപ്പെട്ട്​ ഇരിക്കുകയായിരുന്ന ഇദ്ദേഹത്തിന്​ കഴിഞ്ഞ മാസം 24നാണ്​ വയറുവേദന അനുഭവപ്പെട്ടത്​. തുടർന്ന്​ നടത്തിയ പരിശോധനയിൽ കരളിന് താഴെ ഉള്ള ട്യൂബിൽ കല്ലാണെന്ന്​ കണ്ടെത്തി. മസ്​കത്തിൽ ഇതിനായുള്ള ശസ്​ത്രക്രിയ നടത്തിയിരുന്നു. നാട്ടിൽ തുടർ ചികിത്സക്കുള്ള  വിശ്രമത്തിനായി പോകാനാണ്​ എംബസിയിൽ രജിസ്​റ്റർ ചെയ്​തത്​. ഇതിനിടെ ഇദ്ദേഹത്തിന്​ മഞ്ഞപിത്തവും പിടി​െപട്ടു. വേൾഡ്​ മലയാളി ഫെഡറേഷനാണ്​ ഇദ്ദേഹത്തി​​​െൻറ ചികിത്സാകാര്യത്തിൽ ഇടപെടലുകൾ നടത്തിയത്​. വേൾഡ്​ മലയാളി ഫെഡറേഷൻ ഒമാൻ ചാപ്​റ്റർ പ്രസിഡൻറ്​ അമ്മുജം രവീന്ദ്രൻ, ഗ്ലോബൽ കോ-ഒാഡിനേറ്റർ ജെ.രത്​നകുമാർ, വൈസ്​ പ്രസിഡൻറ്​ അൻസാർ അബ്​ദുൽ ജബ്ബാർ എന്നിവരാണ്​ വേണ്ട ഇടപെടലുകൾ നടത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanGCComannewsgulfnews
News Summary - malayali expat will reach by special flight
Next Story