Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാട്ടിൽ ചികിൽസക്കായി...

നാട്ടിൽ ചികിൽസക്കായി പോയ മലയാളി ബാലിക മരണപ്പെട്ടു

text_fields
bookmark_border
നാട്ടിൽ ചികിൽസക്കായി പോയ  മലയാളി ബാലിക മരണപ്പെട്ടു
cancel


മസ്​കത്ത്​: തലച്ചോറിലെ ട്യൂമർ ബാധയെ തുടർന്ന്​ നാട്ടിൽ ചികിൽസക്കായി കൊണ്ടുപോയ ബാലിക മരണപ്പെട്ടു. തിരുവല്ല ഒാതറ കൊച്ചുവിഴലിൽ റെജി മാത്യുവി​െൻറ മകൾ സേറ മാത്യു (ഏഴ്​ വയസ്​) ആണ്​ മരണപ്പെട്ടത്​. സീബ്​ ഇന്ത്യൻ നഴ്​സറിയിലെ കെ.ജി രണ്ട്​ വിദ്യാർഥിനിയായിരുന്നു. സംസ്​കാരം വ്യാഴാഴ്​ച ഉച്ചക്ക്​ ഒന്നരക്ക്​ ഒാതറ സെൻറ്​.മേരീസ്​ ഒാർത്തഡോക്​സ്​ പള്ളി സെമിത്തേരിയിൽ. ജോബിന മാതാവും ടോവിൻ മാത്യു സഹോദരനുമാണ്​. ട്യൂമർ കണ്ടെത്തിയതിനെ തുടർന്ന്​ കഴിഞ്ഞ ജൂലൈയിൽ നാട്ടിലേക്ക്​ കൊണ്ടുപോയ സേറ വെല്ലൂർ ക്രിസ്​ത്യൻ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ചികിൽസക്ക്​ ശേഷം ഒന്നരമാസം മുമ്പ്​ മസ്​കത്തിൽ തിരിച്ചെത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും അസുഖബാധിതയായി. തുടർന്ന്​ വെല്ലുരിൽ തന്നെ ചികിൽസയിലിരിക്കെ ചൊവ്വാഴ്​ച രാത്രിയാണ്​ മരണം സംഭവിച്ചത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story