Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2021 5:10 PM GMT Updated On
date_range 10 May 2021 5:10 PM GMTമലയാളി നഴ്സിെൻറ നിര്യാണത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം അനുശോചിച്ചു
text_fieldsbookmark_border
മസ്കത്ത്: മലയാളി നഴ്സിെൻറ നിര്യാണത്തിൽ ഒമാൻ ആരോഗ്യ മന്ത്രാലയം അനുശോചിച്ചു. കോവിഡ് ബാധിച്ച് കഴിഞ്ഞദിവസമാണ് കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനി രമ്യ റജുലാൽ മരിച്ചത്. റുസ്താഖ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇവർ കോവിഡ് ബാധിച്ച് വെൻറിലേറ്ററിലായിരുന്നു. രമ്യയുടെ മരണത്തിൽ ദു:ഖിക്കുന്ന കുടുംബത്തിെൻറ വേദനയോടൊപ്പം ചേരുന്നതായും അനുശോചനം അറിയിക്കുന്നതായും അൽ ബാത്തിന ആരോഗ്യ വകുപ്പാണ് ട്വിറ്ററിൽ കുറിച്ചത്. ഇത് ഒമാൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story