മാൻ ബുക്കർ പ്രൈസ് ഇക്കുറി ഒമാനിലെത്തുമോ?
text_fieldsമസ്കത്ത്: മാൻ ബുക്കർ പ്രൈസിനുള്ള അവസാനഘട്ട ചുരുക്കപ്പട്ടികയിൽ ഇടംനേടി ഒമാനി എ ഴുത്തുകാരിയും. ജോക്ക അൽ ഹാർത്തിയുടെ ‘ദി സെലസ്റ്റ്യൽ ബോഡീസ്’ എന്ന നോവലാണ് ആറ് പുസ്തകങ്ങളുടെ അന്തിമപട്ടികയിൽ ഇടംപിടിച്ചത്. ലോകത്ത് നൊേബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യകൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരവുമായ പുരസ്കാരമാണ് മാൻ ബുക്കർ. നേരത്തേ പുരസ്കാരനിർണയ സമിതി തിരഞ്ഞെടുത്ത 13 പുസ്തകങ്ങളിൽ ഉൾപ്പെട്ടതോടെ അറേബ്യൻ ഗൾഫ് മേഖലയിൽനിന്ന് ബുക്കർ സാധ്യതാപട്ടികയിൽ ഇടംനേടുന്ന ആദ്യയാൾ എന്ന ബഹുമതി ജോക്ക സ്വന്തമാക്കിയിരുന്നു. അന്തിമഘട്ട പട്ടികയിലും ഇടംനേടിയതോടെ അതുല്യ നേട്ടത്തിനാണ് ജോക്ക അർഹയായിരിക്കുന്നത്.
ജോക്ക എഴുതിയ സയ്യിദത്തുൽ ഖമർ എന്ന അറബ് നോവലിെൻറ പരിഭാഷയാണ് ദി സെലസ്റ്റ്യൽ ബോഡീസ്. മൂന്നു യുവതികളുടെ കഥ പറയുന്ന നോവൽ ഒമാൻ കൈവരിച്ച വികസനത്തെ സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നതാണ്. സാൻഡ്സ്റ്റോൺ പ്രസ് ആണ് ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിച്ചത്. പുസ്തക രൂപത്തിന് പുറമെ ഇതിെൻറ ഇലക്ട്രോണിക് പതിപ്പും ലഭ്യമാണ്. അന്തിമപട്ടികയിൽ ഇടംപിടിച്ച ആറ് പുസ്തകങ്ങൾ അഞ്ചു ഭാഷകളിലായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ വിവർത്തനങ്ങളാണ്. രചയിതാക്കളിൽ അഞ്ചുപേരും സ്ത്രീകളാണ്. മേയ് 21നാണ് മാൻ ബുക്കർ പ്രൈസ് ജേതാവിനെ പ്രഖ്യാപിക്കുക. 50,000 പൗണ്ടാണ് സമ്മാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.