Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘മാ​ന​വീ​യം-2024’ ...

‘മാ​ന​വീ​യം-2024’ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്‌​തു

text_fields
bookmark_border
Manaviyam 2024 Poster,
cancel
camera_alt

‘മാ​ന​വീ​യം-2024’ പോ​സ്റ്റ​ർ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ മി​ഡി​ലീ​സ്റ്റ് റീ​ജ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഉ​ല്ലാ​സ് ചെ​റി​യാ​ൻ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്‌​ന​കു​മാ​റി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

മ​സ്‌​ക​ത്ത്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​ൻ കൗ​ൺ​സി​ൽ കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നി​ന് മ​സ്‌​ക​ത്ത് അ​ൽ​ഫ​ലാ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘മാ​ന​വീ​യം - 2024’ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​യ​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം റൂ​വി ഗോ​ൾ​ഡ​ൻ തു​ലി​പ്പ് ഹോ​ട്ട​ലി​ൽ ന​ട​ന്നു. വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ മി​ഡി​ലീ​സ്റ്റ് റീ​ജ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഉ​ല്ലാ​സ് ചെ​റി​യാ​ൻ, ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്‌​ന​കു​മാ​റി​ന് ‘മാ​ന​വീ​യം-2024’ പോ​സ്റ്റ​ർ ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. പി​ന്ന​ണി ഗാ​യ​ക​രാ​യ ന​ജീം അ​ർ​ഷ​ദും ഭാ​ഗ്യ​രാ​ജും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും മി​മി​ക്രി താ​രം രാ​ജേ​ഷ് അ​ടി​മാ​ലി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഷോ​യും ഉ​ണ്ടാ​കും. മാ​ന​വി​ക​ത വി​ഭ​ജി​ക്ക​പ്പെ​ടാ​തെ ജാ​തി മ​ത വ​ർ​ഗ രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ ഊ​ർ​ജ​വും ശ​ക്തി​യും എ​ല്ലാ ത​ട്ടി​ലു​മു​ള്ള പ്ര​വാ​സി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ, മി​ഡി​ലീ​സ്റ്റ് റീ​ജ​ന​ൽ കോ​ർ​ഡി​നേ​റ്റ​ർ ഉ​ല്ലാ​സ് ചെ​റി​യാ​ൻ, നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ സു​നി​ൽ കു​മാ​ർ, നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് ജോ​ർ​ജി പി. ​രാ​ജ​ൻ, നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഷെ​യ്ഖ് റ​ഫീ​ഖ്, ഗ്ലോ​ബ​ൽ ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ സു​ധീ​ർ ച​ന്ദ്രോ​ത്ത്‌, ഗ്ലോ​ബ​ൽ മ​ല​യാ​ളം ഫോം ​കോ​ഓ​ഡി​നേ​റ്റ​ർ രാ​ജ​ൻ കൊ​ക്കു​റി, ജോ​യ​ന്റ് സെ​ക്ര​ട്ട​റി മ​നോ​ജ് നാ​രാ​യ​ണ​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​നൂ​പ് ദി​വാ​ക​ര​ൻ, മ​സ്ക​ത്ത് സ്‌​റ്റേ​റ്റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ, ക​ൾ​ച​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ അ​നീ​ഷ്, മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsManaviyam 2024 Poster
News Summary - Manaviyam 2024 Poster
Next Story