മണിപ്പൂര്‍: യാസ് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു
text_fieldsസലാല: വംശഹത്യക്കിരയാവുന്ന മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് അസോസിയേഷന് ഓഫ് സലാല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഐഡിയല്‍ ഹാളില്‍ നടന്ന പരിപാടി പ്രമുഖ കുക്കി ആക്ടിവിസ്റ്റ് ഡോ. എല്‍. ഹൗകിപ്പ് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു. കൃത്യമായ വംശീയ ഉന്മൂലനമാണ് മണിപ്പൂരില്‍ നടക്കുന്നതെന്നും നിരവധി പേര് കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും കുട്ടികളും ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അതില്‍ ഒരു സംഭവത്തിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപിച്ചത്. 310ഓളം ക്രിസ്ത്യന്‍ പള്ളികൾ തകര്‍ക്കുകയും വ്യാപകമായി കൊള്ളയടിക്കപ്പെടുകയും ചെയ്തു. 100 ദിവസമായി നടക്കുന്ന ഏകപക്ഷീയമായ ഈ ഉന്മൂലനം ഇനിയും നിയന്ത്രിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രാജ്യത്തെ ഏതൊരു പൗരനെയും പോലെ സുരക്ഷിതമായി കഴിയാനുള്ള സ്വാതന്ത്ര്യം കുക്കികള്‍ക്കുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പിന്തുണക്ക് നന്ദിയുണ്ട് -അദ്ദേഹം കൂട്ടിച്ചേർത്തു.
യാസ് പ്രസിഡന്റ് മുസബ് ജമാല്‍ അധ്യക്ഷത വഹിച്ചു. ഐ.എം.ഐ പ്രസിഡന്റ് ജി.സലീം സേട്ട്, ഐ.ഒ.സി കണ്‍വീനര്‍ ഡോ. നിഷ്താര്‍, കെ.എം.സി.സി ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടി, പ്രവാസി വെൽഫെയര്‍ പ്രസിഡന്റ് കെ. ഷൗക്കത്തലി എന്നിവര്‍ മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിച്ചു. സാഗര്‍ അലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.