ഇടവക ദിനാചരണവും ആദ്യഫലപെരുന്നാളും
text_fieldsമസ്കത്ത്: മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ 51ാമത് ഇടവക ദിനാചരണവും ആദ്യഫല പെരുന്നാളും വിവിധ പരിപാടികളോടെ നടന്നു.
1972ലാണ് ഇടവക ആരംഭിക്കുന്നത്. പരിശുദ്ധ പരുമല തിരുമേനിയുടെ 121ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് റുവി സെന്റ് തോമസ് ചര്‍ച്ചില്‍ നടന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയെ തുടര്‍ന്നായിരുന്നു ഇടവക ദിനാചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ഇടവക ദിനാചരണത്തിന്റെ ഉദ്ഘാടനം സഭയുടെ അഹ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് തിരുമേനി നിര്‍വഹിച്ചു.
ഇടവക വികാരി ഫാ. വര്‍ഗീസ് Mar Gregorios Orthodox Churchറ്റിജു ഐപ്, അസോ. വികാരി ഫാ. എബി ചാക്കോ, ഫാ. ഫിലിപ് തരകന്, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ഗീവര്‍ഗീസ് യോഹന്നാന്, ഏബ്രഹാം മാത്യു എന്നിവര്‍ ആശംസ നേർന്നു. സീനിയർ-ജൂനിയര്‍ ക്വയര്‍ സംഘങ്ങള്‍, ഏരിയ ഗ്രൂപ്പുകള്‍ എന്നിവരുടെ ഗാനാലാപനം, ആദ്യഫല ലേലം, ആത്മീയ സംഘടനകളുടെ വിവിധ കലാപരിപാടികള്‍, മത്സരങ്ങള്‍ എന്നിവയും അരങ്ങേറി. ട്രസ്റ്റി ബിജു ജോര്‍ജ്, കോ ട്രസ്റ്റി ഡോ. കുര്യന് ഏബ്രഹാം, സെക്രട്ടറി സജി എബ്രഹാം, കണ്‍വീനര്‍ ജോണ്‍ പി. ലൂക്ക്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.