ഭവന നിര്‍മാണ പദ്ധതിയുമായി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക
text_fieldsമസ്കത്ത്: തലചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് ഭവന നിര്‍മാണ പദ്ധതിയൊരുക്കി മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക. തണൽ ജീവകാരുണ്യ പദ്ധതിയിൽ 'ബൈത്തോ' പദ്ധതിയിലൂടെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഭവനരഹിതര്‍ക്ക് വീടുവെച്ച് നല്‍കുകയെന്നതാണ് ലക്ഷ്യമിടുന്നത്. അപേക്ഷകന്റെ പേരില്‍ കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം. ബി.പി.എല്‍ വിഭാഗത്തിലുള്ള താഴ്ന്ന വരുമാനമുള്ളവര്‍ക്കാണ് മുന്‍ഗണന ലഭിക്കുക. തണല്‍ സമിതിയുടെ നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷകര്‍ക്ക് 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിർമിച്ചുനല്‍കുക. ധനസഹായത്തിനായി അപേക്ഷിക്കുന്നവര്‍ പൂർണ വിവരങ്ങളടങ്ങിയ അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ വിവരങ്ങള്‍, വരുമാന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 15ന് മുമ്പയി "The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman" എന്ന വിലാസത്തിൽ ലഭിക്കണം.
തണൽ പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം റുവി സെന്റ്. തോമസ് പള്ളിയില്‍ വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ് നിര്‍വഹിച്ചു.
സഭ മാനേജിങ് കമ്മിറ്റി അംഗവും പ്രമുഖ സംരംഭകനുമായ ഡോ. ഗീവര്‍ഗീസ് യോഹന്നാനില്നിന്ന് ആദ്യ തുക സ്വീകരിച്ചു. ആക്ടിങ് സെക്രട്ടറി സജി എബ്രഹാം, കണ്‍വീനര്‍ അജു തോമസ് എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റി ജാബ്സണ്‍ വര്‍ഗീസ്, കോ-ട്രസ്റ്റി ബിനു കുഞ്ചാറ്റില്, സെക്രട്ടറി ബിജു പരുമല എന്നിവര്‍ സംബന്ധിച്ചു. 16 വർഷമായി ഇടവക നടപ്പാക്കിവരുന്ന തണൽ ജീവകാരുണ്യ പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ, അർബുദ ചികിത്സ, വൃക്കരോഗികൾക്കുള്ള ചികിത്സ സഹായം, വിവാഹം, ഭവന നിര്‍മാണം തുടങ്ങി ആയിരത്തിലധികം പേർക്ക് ഇതിനോടകം ധനസഹായം നൽകിയിട്ടുണ്ട്. ഈ വര്‍ഷംതന്നെ സുവര്‍ണ ജൂബിലി പദ്ധതിയായി കോട്ടയം മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാലിയേറ്റിവ് കെയര്‍ സെന്ററിനായി അടിസ്ഥാന സൗകര്യങ്ങളൊരുക്കി നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.