ഷെൽ ഇക്കോ മാരത്തണിൽ പെങ്കടുത്തവരെ ആദരിച്ചു
text_fieldsമസ്കത്ത്: സിംഗപ്പൂരിൽ ഇൗ വർഷം ആദ്യം നടന്ന ഷെൽ ഇക്കോ മാരത്തൺ 2017 മത്സരത്തിൽ ഒമാനെ പ്രതിനിധീകരിച്ച് പെങ്കടുത്തവരെ ആദരിച്ചു.
ഷെൽ ഒമാെൻറ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. സുൽത്താൻ ഖാബൂസ് സർവകലാശാല ഇൻറർനാഷനൽ കോഒാപറേഷൻ വിഭാഗം അസി. വൈസ് ചാൻസലർ ഡോ. മോന ബിൻത് ഫഹദ് അൽസൈദ് പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു.
സുൽത്താൻ ഖാബൂസ് സർവകലാശാലയിൽനിന്നും ജർമൻ യൂനിവേഴ്സിറ്റി ഒാഫ് ടെക്നോളജിയിൽനിന്നുമുള്ള വിദ്യാർഥികളാണ് മത്സരത്തിൽ ഒമാനെ പ്രതിനിധീകരിച്ച് പെങ്കടുത്തത്. നാലു ദിവസത്തെ മത്സരത്തിൽ ഏഷ്യയിലെയും മിഡിലീസ്റ്റിലെയും ആഫ്രിക്കയിലെയും വിവിധ കോളജുകളിൽനിന്നുള്ള 120 ടീമുകളാണ് പെങ്കടുത്തത്. പരിസ്ഥിതി സൗഹൃദപരവും ഇന്ധനക്ഷമതയേറിയതുമായ വാഹനങ്ങളാണ് മത്സരത്തിൽ അവതരിപ്പിച്ചത്. വിദ്യാർഥികൾ തങ്ങളുടെ സിംഗപ്പൂർ അനുഭവങ്ങളും സദസ്സിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.