മാർച്ച് അവസാനിക്കാറായിട്ടും ചൂടുപിടിക്കാതെ ഒമാൻ
text_fieldsമസ്കത്ത്: ഒമാനിലും നാട്ടിലും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം പ്രവാസികളിൽ ആ ശങ്കയും അത്ഭുതവും ഉളവാക്കുന്നു. നാട്ടിൽ താരതമ്യേന നല്ല കാലാവസ്ഥ അനുഭവപ്പെടേണ്ട മാർച്ചിൽ െകാടുംചൂടും സൂര്യാതപവും അനുഭവപ്പെടുന്നു. മാർച്ച് പകുതിയോടെ പൊതുവെ ഒമാ നിൽ ചൂടുകാലാവസ്ഥ അനുഭവപ്പെടാറുണ്ട്. എന്നാൽ, ഇപ്പോഴും കാര്യമായ ചൂടില്ലാതെ തണുത്ത കാലാവസ്ഥയാണ് ഒമാനിൽ അനുഭവപ്പെടുന്നത്. കൂടാതെ, കഴിഞ്ഞ വാരാന്ത്യങ്ങളിലായി മഴയും അനുഭവപ്പെടുന്നുണ്ട്. അസ്ഥിര കാലാവസ്ഥ മൂലം പലർക്കും അസുഖവും പിടിപെടുന്നുണ്ട്.
ഒമാനിൽ മാർച്ചിൽ പ്രയാസകരമല്ലാത്ത കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളതെങ്കിലും മാർച്ച് അവസാനമാകാറായിട്ടും ഇങ്ങനെ തണുപ്പും കാറ്റും അനുഭവപ്പെട്ട കാലം ഒാർമയിലില്ലെന്നാണ് ദീർഘകാലമായി ഒമാനിൽ കഴിയുന്ന പ്രവാസികൾ പറയുന്നത്. കേരളത്തിൽനിന്ന് ഒമാനിൽ സന്ദർശനത്തിനെത്തിയ ചിലരും കാലാവസ്ഥ അനുഭവിച്ച് അത്ഭുതം കൂറുകയാണ്. കേരളത്തിലെ കടുത്ത ചൂടിൽനിന്ന് ഒമാനിലെ സുഖകരമായ കാലാവസ്ഥയിലെത്തിയപ്പോൾ അസൂയ തോന്നുന്നതായി ഒമാനിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ വടകര സ്വദേശികൾ പറയുന്നു. ജോലിപ്രശ്നവും വ്യാപാരരംഗത്തെ പ്രതിസന്ധിയും കാരണം നിരവധി പേർ കുടുംബങ്ങളെ നാട്ടിലേക്കയക്കുന്നുണ്ട്. നാട്ടിലെ കടുത്ത ചൂടിനെ കുറിച്ചും സൂര്യാതപത്തെ കുറിച്ചുമുള്ള വാർത്തകൾ ഇവരിൽ ആശങ്ക പരത്തുകയാണ്. നാട്ടിൽ ജൂൺ ആദ്യത്തിൽ തന്നെ അധ്യായന വർഷം ആരംഭിക്കുന്നതിനാൽ സ്കൂൾ അഡ്മിഷനും മറ്റുമായി ഏപ്രിലിൽ തന്നെ നാടുപിടിക്കേണ്ടതുണ്ട്. എന്നാൽ, കേരളത്തിൽ സൂര്യാതപത്തെ തുടർന്നുള്ള മരണങ്ങളും മറ്റുമുണ്ടാകുന്ന സാഹചര്യത്തിൽ കുടുംബങ്ങളെ എങ്ങനെ നാട്ടിലയക്കുമെന്നാണ് പലരും ചോദിക്കുന്നത്.
ഒമാനിൽ അധ്യയന വർഷം ഏപ്രിലിൽ തന്നെ ആരംഭിക്കുന്നതിനാൽ ടി.സി വാങ്ങി ഏപ്രിൽ ആദ്യം തന്നെ കുട്ടികളെ നാട്ടിലയക്കാൻ ആഗ്രഹിച്ചതാണെന്നും എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ ഏപ്രിൽ അവസാനത്തേക്ക് യാത്ര മാറ്റിവെച്ചതായും കോഴിക്കോട് സ്വദേശി അബൂബക്കർ പറഞ്ഞു.
സൂര്യാതപം മൂലം ഒന്നിലധികം മരണങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്തിരുന്നു. നിരവധി പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഒമാൻ കടുത്ത ചൂട് അനുഭവപ്പെടുന്ന രാജ്യമാണ്. എന്നാൽ ഒമാനിലെ ചൂട് ശാരീരികമായി വല്ലാതെ ബാധിക്കില്ല. ജൂൺ, ജൂലൈ മാസങ്ങളിൽ 48 ഡിഗ്രി സെൽഷ്യസും 50 ഡിഗ്രിയുമൊക്കെ ചൂട് അനുഭവപ്പെടാറുണ്ട്. എന്നാൽ, ചൂട് കാരണം ആരും മരിച്ചതായി അറിയില്ലെന്നും അബൂബക്കർ പറയുന്നു. ഒമാനിൽ ശക്തമായ ചൂടുണ്ടെങ്കിലും അത് ശരീരത്തെ വല്ലാതെ ബാധിക്കാറില്ല. എ.സി അടക്കം സൗകര്യങ്ങളും വൈദ്യുതി ലഭ്യതയും േജാലി സമയത്തിെൻറ ക്രമീകരണവുമൊക്കെ ചൂടിൽനിന്നും രക്ഷകിട്ടുംവിധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.