വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്കും ഇനി മർഹബ
text_fieldsമസ്കത്ത്: വീട്ടിൽനിന്ന് ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രക്ക് പ്രത്യേക നിരക്കിൽ സേവനം ലഭ്യമാക്കാൻ മർഹബ ടാക്സി. പ്രതിമാസ, പ്രതിവർഷ കരാർ അടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കും. യാത്രക്കാരിൽനിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ േസവനം ലഭ്യമാക്കുന്നതെന്ന് മർഹബ ടാക്സി സ്പെഷൽ പ്രോജക്ട് ഒാഫിസർ യൂസുഫ് അൽ ഹൂതി പറഞ്ഞു. പുതിയ സേവനം ലഭ്യമാകാൻ താൽപര്യപ്പെടുന്നവർ കരാർ ഒപ്പിടണം. മൊബൈൽ ആപ്ലിക്കേഷൻ മുഖേന ഇൗ സേവനം ലഭ്യമാകില്ല. 15 കിലോമീറ്റർ ദൂരത്തിന് അറുപത് റിയാൽ, 25 കിലോമീറ്ററിന് 90 റിയാൽ, 35 കിലോമീറ്ററിന് 120 റിയാൽ, 45 കിലോമീറ്ററിന് 150 റിയാൽ, 55 കിലോമീറ്ററിന് 180 റിയാൽ എന്നിങ്ങനെയാണ് ഇൗ സേവനത്തിനുള്ള പ്രതിമാസ നിരക്കുകളെന്നും അൽ ഹൂതി പറഞ്ഞു. മാസത്തിൽ 22 പ്രവൃത്തി ദിവസങ്ങളിൽ വീട്ടിൽനിന്നും ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രാസൗകര്യം ലഭ്യമാക്കുന്നതാണ് സേവനം. നാലുപേർക്ക് വാഹനത്തിൽ യാത്ര ചെയ്യാം. ഇതുവഴി ഇവർക്ക് നിരക്ക് വിഭജിെച്ചടുക്കാം.
യാത്രക്കാരെ എടുക്കുന്ന സ്ഥലങ്ങൾ തമ്മിൽ കുറച്ച് ദൂരവ്യത്യാസം മാത്രമാണ് ഉള്ളതെങ്കിലും കുഴപ്പമില്ല. ഏറ്റവും ആധുനിക സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളുമുള്ള കാറുകളാണ് സേവനത്തിനായി ലഭ്യമാക്കുകയെന്നും അൽഹൂത്തി പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 11 മുതൽ നിരത്തലിറങ്ങിയ മർഹബയിലെ അംഗങ്ങളാകുന്ന വാഹനങ്ങളുടെ എണ്ണം വൈകാതെ 400 ആയി ഉയരുമെന്ന് അൽ ഹൂത്തി പറഞ്ഞു. നേരത്തേ യാത്രക്കാരെ ആകർഷിക്കുന്നതിനായി പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. ആദ്യത്തെ ആറു കിലോമീറ്ററിനായി മൂന്നു റിയാലാണ് നിരക്ക്. 12 കിലോമീറ്റർ വരെ 350 ബൈസ വീതവും അതിന് മുകളിൽ 150 ബൈസ വീതവുമാണ് നിരക്ക്. ഒരു റിയാലാണ് കാൻസലേഷന് ഇൗടാക്കുക. അമ്പത് ബൈസയാണ് വെയിറ്റിങ് ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.