Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാ​രി​ടൈം...

മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ; ആ​വേ​ശ​ത്തി​ര​യി​ള​ക്കി സൂ​റി​ൽ മ​ത്സ്യ​ബ​ന്ധ​ന മ​ത്സ​രം

text_fields
bookmark_border
മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ; ആ​വേ​ശ​ത്തി​ര​യി​ള​ക്കി സൂ​റി​ൽ മ​ത്സ്യ​ബ​ന്ധ​ന മ​ത്സ​രം
cancel

മ​സ്ക​ത്ത്​: സൂ​റി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി മീ​ൻ​പി​ടി​ത്ത മ​ത്സ​രം ന​ട​ത്തി. ഒ​മാ​നി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​നാ​ണ്​ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. 120ല​ധി​കം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും 25 ബോ​ട്ടു​ക​ളും മ​ഞ്ഞ ഫി​ൻ ട്യൂ​ണ​യെ പി​ടി​ക്കാ​നു​ള്ള മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റും മ​ത്സ​ര​ത്തി​ന്റെ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ അ​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. വ​ലി​യ വ​ള്ള​ങ്ങ​ൾ, ചെ​റു​വ​ള്ള​ങ്ങ​ൾ, പി​ടി​ക്ക​പ്പെ​ട്ട ഏ​റ്റ​വും വ​ലി​യ മ​ത്സ്യം എ​ന്നി​ങ്ങ​നെ മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നി​രു​ന്ന​ത്. പു​ല​ർ​ച്ച നാ​ലി​ന് സൂ​ർ തു​റ​മു​ഖ​ത്തു​നി​ന്നാ​യി​രു​ന്നു മ​ത്സ​രം തു​ട​ങ്ങി​യി​രു​ന്ന​ത്.

മൂ​ന്നു​ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 5,800 റി​യാ​ലി​ന്‍റെ സ​മ്മാ​ന​ത്തു​ക​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഒ​ന്നാം വി​ഭാ​ഗ​ത്തി​ൽ 2000, 1000, 500 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന്​ സ്ഥാ​ന​ക്കാ​ർ​ക്ക്​ ന​ൽ​കി​യ​ത്. ര​ണ്ടാം വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക്​​ 1,000 റി​യാ​ലും ന​ൽ​കി. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്ക് യ​ഥാ​ക്ര​മം 600, 400 റി​യാ​ലും കൈ​മാ​റി. ഏ​റ്റ​വും വ​ലി​യ മീ​ൻ പി​ടി​ച്ച മ​ത്സ​രാ​ർ​ഥി​ക്ക്​ 300 റി​യാ​ലും സ​മ്മാ​നി​ച്ചു. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ന്തു​ണ​ക്കു​ക​യാ​ണ്​ പ​രി​പാ​ടി​യി​ലൂ​​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ അ​റി​യാ​നു​ള്ള ഒ​രു വേ​ദി​കൂ​ടി​യാ​യി മ​ത്സ​രം മാ​റി. അ​തേ​സ​മ​യം, തൊ​ഴി​ല​ന്വേ​ഷ​ക​രെ ഈ ​മേ​ഖ​ല​യി​ൽ ചേ​രാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ഉ​ദ്ദേ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന്​ ബ​ലൂ​ഷി പ​റ​ഞ്ഞു.

തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സി​ന്റെ​യും നി​ര​വ​ധി സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പൈ​തൃ​ക വി​നോ​ദ മ​ന്ത്രാ​ല​യ​മാ​ണ് മാ​രി​ടൈം ഹെ​റി​റ്റേ​ജ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഈ ​മാ​സം 19 വ​രെ ന​ട​ക്കു​ന്ന പ​രി​പാ​ടി വാ​ണി​ജ്യ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ സൂ​റി​ന്‍റെ പ​ങ്ക് ഉ​യ​ർ​ത്തി​ക്കാ​ട്ടും. സ​മു​ദ്ര പൈ​തൃ​ക ഗ്രാ​മം, ഒ​മാ​നി ഫു​ഡ് കാ​ർ​ണി​വ​ൽ, സ​മു​ദ്ര പൈ​തൃ​ക ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന കോ​ർ​ണ​ർ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കു​ള്ള തി​യ​റ്റ​ർ, നാ​ടോ​ടി ക​ളി​ക​ൾ തു​ട​ങ്ങി​യ​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്. ഗ​വ​ർ​ണ​റേ​റ്റി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ക​ട​ൽ​യാ​ത്ര​യു​ടെ അ​നു​ക​ര​ണ​വും ഒ​മാ​നി ക​പ്പ​ലു​ക​ളു​ടെ യാ​ത്ര​യും ച​ര​ക്കു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നും ക​യ​റ്റു​ന്ന​തി​നു​മു​ള്ള സം​വി​ധാ​ന​വും ഫെ​സ്റ്റി​വ​ലി​ൽ അ​വ​ത​രി​പ്പി​ക്കും. സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പ​രി​പാ​ടി വീ​ക്ഷി​ക്കാ​നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanMaritime Heritage Festival
Next Story