ബിനാമി കച്ചവടം: ഒമാൻ നടപടി കർക്കശമാക്കുന്നു
text_fieldsമസ്കത്ത്: ബിനാമി കച്ചവടക്കാർക്കെതിരായ നടപടി കർക്കശമാക്കാൻ വ്യവസായ-വാണിജ്യ വകുപ്പ് ഒരുങ്ങുന്നു. ഇതിെ ൻറ ഭാഗമായി പ്രത്യേക നിയമനിർമാണമടക്കം പരിഗണനയിലാണ്. ഒമാനി പൗരെൻറ പേരും ലൈസൻസും ഉപയോഗിച്ച് വിദേശികൾ നടത് തുന്ന കച്ചവട സ്ഥാപനങ്ങളാണ് നിയമത്തിെൻറ പരിധിയിൽ വരുന്നത്. ലൈസൻസ് ഉടമ സ്വദേശിയായതിനാൽ സർക്കാരിെൻറ ചെറുകിട^ഇടത്തരം സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്ല്യങ്ങളെല്ലാം ഇവക്കും ലഭിക്കുമെന്നതാണ് ഇത് ആകർഷകമാകാൻ കാരണം.
സ്വദേശികൾ തങ്ങളുടെ വാണിജ്യ രജിസ്ട്രേഷനും ലൈസൻസും ഒരു തുക നിശ്ചയിച്ച് വിദേശി തൊഴിലാളിക്ക് ഉപയോഗിക്കാൻ അനുമതി നൽകുകയാണ് ചെയ്യുന്നതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. വിദേശ നിക്ഷേപകൻ മറ്റൊരു വിദേശ തൊഴിലാളിയെ തെൻറ പേരിൽ പ്രവർത്തിക്കാൻ അനുമതി നൽകുന്നതും ബിനാമി കച്ചവടത്തിെൻറ പരിധിയിൽ ഉൾപ്പെടും.
ബിനാമി കച്ചവടം നടത്തുന്ന വിദേശികൾ തങ്ങളുടെ സ്വന്തം രാജ്യക്കാരെയാകും ജോലിക്കായി വെക്കുക. ഇത് സ്വദേശികളുടെ തൊഴിലവസരങ്ങൾ കുറയാൻ കാരണമാകും. ഇത് സ്വദേശിവത്കരണ നയങ്ങളെ പ്രതികൂലമായി ബാധിക്കും. ചില വാണിജ്യ മേഖലകൾ വിദേശികളുടെ കുത്തകയാകാനും ഇത് കാരണമാകും. വാണിജ്യ തട്ടിപ്പുകൾക്കും സാധ്യതയുണ്ട്. ഇത്തരം ‘ഒളിച്ചുള്ള വ്യാപാര’ത്തിലൂടെ ലഭിക്കുന്ന തുകയിൽ കൂടുതലും രാജ്യത്തിന് പുറത്തേക്കാണ് പോകുന്നതും. രാജ്യത്തിെൻറ വളർച്ചയെയും വളർച്ചാ സൂചികകളെയും ബാധിക്കുന്നതിന് ഒപ്പം സ്വദേശികൾക്ക്, പ്രത്യേകിച്ച് ചെറുകിട^ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് നീതിയുക്തമല്ലാത്ത മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതും മുൻ നിർത്തിയാണ് പുതിയ നിയമ നിർമാണം ആലോചിക്കുന്നതെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു.
സമ്പദ്ഘടനക്ക് ഒരു സംഭാവനയും നൽകാത്ത ഒരുകൂട്ടം ആശ്രിതരെ സൃഷ്ടിച്ചെടുക്കുകയെന്ന ദ്രോഹവും ബിനാമി കച്ചവടരീതി സമൂഹത്തോട് ചെയ്യുന്നുണ്ട്. ചെറിയ തുക വാങ്ങി ഒരു ബിസിനസ് സംരംഭത്തിെൻറ മുൻ നിരയിൽ നിൽക്കുന്ന ഇത്തരം തൊഴിലുടമകൾ തങ്ങളെ കടക്കെണിയിൽ വീഴ്ത്താൻ വരെ സാധിക്കുന്നതാണ് ബിനാമി വ്യാപാരമെന്നത് തിരിച്ചറിയുന്നില്ല. ഒമാനിലെ മൊത്തം കമ്പനികളുടെ എണ്ണവും സാമൂഹിക ഇൻഷുറൻസ് പൊതുഅതോറിറ്റിയിൽ രജിസ്റ്റർ ചെയ്തതുമായ കമ്പനികളുടെ എണ്ണവും തമ്മിലുള്ള അന്തരം ഇതാണ് കാണിക്കുന്നതെന്ന് ഒമാൻ ചേംബർ ഒാഫ് കോമേഴ്സിലെ തൊഴിൽ വിപണി നിയന്ത്രിക്കുന്ന കമ്മിറ്റിയുടെ ചെയർമാൻ മുഹമ്മദ് അൽ അൻസി പറയുന്നു.
കഴിഞ്ഞ ഡിസംബർ അവസാനത്തെ കണക്കുപ്രകാരം സോഷ്യൽ ഇൻഷുറൻസ് സംവിധാനത്തിൽ ആക്ടീവായിട്ടുള്ളത് 16,617 കമ്പനികളാണ്. എന്നാൽ, രാജ്യത്ത് ആകെ 2,70,000ത്തോളം കമ്പനികളാണ് ഉള്ളത്. ബിനാമി കച്ചവടം മൂലം കമ്പനികൾ രജിസ്ട്രേഷൻ ഒഴിവാക്കുന്നതാകാമെന്ന് അൽ അൻസി പറഞ്ഞു. പ്രതിമാസം ലാഭ വിഹിതം എന്ന തോതിൽ സ്വദേശികൾ വിദേശിക്ക് തങ്ങളുടെ വാണിജ്യ രജിസ്ട്രേഷൻ ഉപയോഗിക്കാൻ അനുമതി നൽകുന്നത് രാജ്യത്തെ ചെറുകിട^ഇടത്തരം വ്യവസായ മേഖലക്ക് ഭീഷണി ഉയർത്തുന്നതാണ്. സോഷ്യൽ ഇൻഷുറൻസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത കമ്പനികൾ സ്വദേശിവത്കരണത്തെ കാര്യമായി എടുക്കില്ല. അതിനാൽ സ്വദേശിവത്കരണത്തിൽ വലിയ അന്തരം തന്നെ ഇതുവഴി ഉണ്ടാകും.
അതിനാൽ, സോഷ്യൽ ഇൻഷുറൻസ് സംവിധാനത്തിൽ കമ്പനികൾ രജിസ്റ്റർ ചെയ്യിപ്പിക്കുന്നതടക്കം നടപടികൾ നിയമ നിർമാണത്തിലൂടെ ഉറപ്പാക്കണമെന്നും അൽ അൻസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.