ഒമാനിൽ വിവാഹങ്ങളും വിവാഹമോചനങ്ങളും കുറഞ്ഞു
text_fieldsമസ്കത്ത്: ഒമാനിൽ വിവാഹ,വിവാഹമോചന നിരക്കുകൾ കുറഞ്ഞതായി കണക്കുകൾ. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകളിലാണ് ഏറ്റക്കുറച്ചിലുകൾ വ്യക്തമാക്കിയിട്ടുള്ളത്.
മൊത്തം വിവാഹങ്ങളുടെ എണ്ണം 2022ലെ 215, 400ൽനിന്ന് കഴിഞ്ഞ വർഷം 14,716 ആയും 2022ലെ വിവാഹമോചനങ്ങളുടെ 4,160ൽനിന്ന് 2023ൽ 3,828ആയും കുറഞ്ഞു.
മസ്കത്ത് ഗവർണറേറ്റ് 2023ൽ 3,565 വിവാഹങ്ങളാണ് രേഖപ്പെടുത്തിയ്. 2022ൽ ഇത് 3,161ഉം 2021-ൽ ഇത് 3,980 ആയിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിവാഹമോചനങ്ങൾ നടന്നത് മസ്കത്തിലാണ്-1,008. 2022ൽ 977ഉം അതിനുമുമ്പുള്ള വർഷം 853 ആയിരുന്നു വിവാഹമോചനങ്ങൾ.
2023ൽ 2,542 വിവാഹങ്ങളുമായി വടക്കൻ ബാത്തിനയാണ് മസ്കത്തിന് പിന്നിൽ വരുന്നത്. 2022ൽ രേഖപ്പെടുത്തിയ 2,713ഉം 2021ലെ 3,783 വിവാഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിവാഹങ്ങളുടെ കാര്യത്തിൽ ഇടിവാണ് വടക്കൻ ബാത്തിനയിൽരേപ്പെടുത്തിയിരിക്കുന്നത്.
2022ൽ 666 വിവാഹമമോചനങ്ങളാണുണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ വർഷമിത് 665ആയി കുറഞ്ഞു. 2021ൽ 723 വിവാഹമോചന കേസുകളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 2023ൽ 119 വിവാഹങ്ങളാണ് അൽവുസ്തയിൽ നടന്നത്. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ വർധനവാണുണ്ടായിരിക്കുന്നത്.
മുൻവർഷമിത് 109ഉം 2021ൽ 176ഉം ആയിരുന്നു. 2023ൽ 50 വിവാഹമോചന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ 41ഉം മുൻവർഷം 46 വിവാഹമോചന കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. 2022-ൽ 119 ഉം 2021ൽ 191ഉം വിവാഹങ്ങൾ നടന്ന മുസന്ദം ഗവർണറേറ്റിൽ കഴിഞ്ഞവർഷമിത് 107 ആയി കുറഞ്ഞു. ഏറ്റവും കുറഞ്ഞ വിവാഹമോചന കേസുകൾ റിപ്പോർട്ട് ചെയ്തതും മുസന്ദത്താണ്.
കഴിഞ്ഞ വർഷമിത് 16 എണ്ണം മാത്രമാണെന്ന് ദേശിയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. 2022ൽ 32ഉം 2021ൽ 25ഉം ആയിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.