സുവർണ ജൂബിലി നിറവിൽ മാർത്തോമ ചർച്ച് ഒമാൻ ഇടവക; ആഘോഷങ്ങൾക്ക് നാളെ തുടക്കം
text_fieldsമസ്കത്ത്: മാർത്തോമ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റൂവി, സെന്റ് തോമസ് ചർച്ചിൽ വൈകീട്ട് 6.30ന് മാർത്തോമ സഭാ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. യുയാകീം മാർ കൂറിലോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി സാജൻ വർഗീസ് അധ്യക്ഷത വഹിക്കും.
ഒമാൻ മതകാര്യ മന്ത്രാലയ ഡയറക്ടർ അഹമ്മദ് ഖാമ്മീസ് അൽ ബെഹ്റി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ചാണ്ടി ഉമ്മൻ എം.എൽ.എ, ഒമാനിലും ഇന്ത്യയിലും ബിസിനസ് ശൃംഖലകളുള്ള പ്രമുഖ വ്യവസായികളായ ഡോ. പി. മുഹമ്മദ് അലി, കിരൺ ആഷർ, പി.സി.ഒ ലീഡ് പാസ്റ്റർ മിറ്റ്ചൽ ഫോർഡ്, ഒമാൻ കാൻസർ അസോസിയേഷൻ പ്രസിഡന്റ് ഡോ. വാഹീദ് അലി സൈദ് അൽ ഖറൂഷി തുടങ്ങി ആത്മീയ-സാംസ്കാരിക -സാമൂഹിക രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ വ്യവസായികളായ ഡോ. പി. മുഹമ്മദ് അലി, കിരൺ ആഷർ എന്നിവരെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആദരിക്കും. തുടർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ വിവരണം ജനറൽ കൺവീനർ ബിനു എം. ഫിലിപ്പ് നിർവഹിക്കും.
സുവർണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മിറ്റിയും 10 സബ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. ജൂബിലി ചെയർമാൻ സാജൻ വർഗീസ്, വൈസ് ചെയർമാൻ ബിനു തോമസ്, ജനറൽ കൺവീനർ ബിനു എം. ഫിലിപ്പ്, ജോയന്റ് കൺവീനർ ഫിലിപ്പ് കുര്യൻ, ഇടവക സെക്രട്ടറി ബിനു ഫിലിപ്പ്, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ സിബി യോഹന്നാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.