മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ബ്ലഡ് ബാങ്കുകളിൽ രക്തത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മസ്കത്തിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന പരിപാടിയിൽ നിരവധിയാളുകൾ രക്തംദാനം ചെയ്യാനെത്തി. മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസ് പലപ്പോഴായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുെണ്ടന്നും, എന്നാൽ കോവിഡ് സാഹചര്യത്തിൽ ഒമാനിലെ ബ്ലഡ്ബാങ്കുകളിൽ രക്തത്തിന് ഏറ്റവും ആവശ്യമുള്ള സമയത്ത് ഇത്തരെമാരു പരിപാടി നടത്താൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും കൺവീനർ റെജി കെ. തോമസ് പറഞ്ഞു.
കോവിഡ് മഹാമാരിയുടെ സമയത്ത് ഒമാനിലെ ലക്ഷക്കണക്കിനു വരുന്ന വിദേശികൾക്ക് ഇവിടുത്തെ ഭരണാധികാരികളും ജനങ്ങളും നൽകിയ സഹകരണത്തിനും സ്നേഹത്തിനും കടപ്പാടുണ്ടെന്നും അതിനാൽ ഇത്തരം പരിപാടികൾക്ക് കൂടുതലാളുകൾ മുന്നോട്ടു വരണമെന്നും രക്തദാന ക്യാമ്പിെൻറ ഭാരവാഹികൾ പറഞ്ഞു.
രാവിലെ എട്ടിന് ആരംഭിച്ച പരിപാടി ഉച്ചക്ക് ഒന്നു വരെ തുടർന്നു. മസ്കത്ത് പ്രിയദർശിനി കൾചറൽ കോൺഗ്രസ് ഭാരവാഹികളായ അക്ബർ, അനൂപ് നാരായണൻ, റെജി പുനലൂർ, സമീർ, ഷിമർ, ഷിബു പുല്ലാട്, സൈനുദ്ദീൻ, ജംഷീർ, സിയാദ്, സിറാജ് തലശ്ശേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.