മത്ര കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമത്ര: കെ.എം.സി.സി മത്ര ഏരിയ കമ്മിറ്റിയും സാബ്രീസ് ഹെൽത്ത് കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ദ്വിദിന സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധിയാളുകളാണ് ഉപയോഗപ്പെടുത്തിയത്. ക്യാമ്പിന്റെ ഭാഗമായി സൗജന്യ കൺസൾട്ടേഷനും മറ്റു നിരവധി ആനുകൂല്യങ്ങുമാണ് സാബ്രീസ് ഹെൽത്ത് കെയർ ഒരുക്കിയിരുന്നത്. ക്യാമ്പ് കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്ങള ഉദ്ഘാടനം ചെയ്തു.
മത്ര നിവാസികൾക്ക് ഏറെ ഉപകാരപ്രദമായ സൗകര്യങ്ങളോട് കൂടെയാണ് സാബ്രീസ് ഹെൽത്ത്കെയർ പ്രവർത്തിക്കുന്നത് എന്നറിഞതിൽ സന്തോഷമുണ്ടെന്നും ചെറിയ വേതനത്തിൽ ജോലി ചെയ്യുന്നയാളുകൾക്ക് ഉതകുന്ന രീതിയിലുളള ചികിത്സാ ചിലവുകളാണ് സാബ്രീസ് ഹെൽത്ത്കെയറിലുളളതെന്നത് വലിയ ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു.
മത്രസൂഖ് നിവാസികൾക്ക് ഏറ്റവും അടുത്തുള്ള ഈ പോളി ക്ലീനിക്കിൽ ന്യൂതന സൗകര്യങ്ങളോടു കൂടിയുള്ള വിസാ മെഡിക്കൽ സൗകര്യവുമുള്ളത് ഏറെ ഉപകാര പ്രധമാണെന്ന് മത്ര കെ.എം.സി.സി പ്രസിഡന്റ് സാദിഖ് ആടൂർ, ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി എന്നിവർ പറഞ്ഞു. ട്രഷറർ നാസർ തൃശൂർ, ഭാരവാഹികളായ ഷൗക്കത്ത് ധർമടം, ഷുഹൈബ് എടക്കാട്, റഫീഖ് ചെങ്ങളായി, നാസർ പയ്യന്നൂർ, സൈഫുദ്ധീൻ കണ്ണാടിപറമ്പ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.