മത്ര കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsമത്ര: നാല് പതിറ്റാണ്ട് കാലമായി മത്രയിൽ ജോലി ചെയ്തു വരുന്ന അഫീലിന് മത്ര കെ.എം.സി.സി യാത്രയയപ്പ് നൽകി. മത്രയിലെ മലയാളികൾക്ക് ഏറെ സുപരിചിതനായ ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചു ഈ മാസം സ്വദേശത്തേക്ക് പോവുകയാണ്. യാത്രയയപ്പ് സംഗമം മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് നവാസ് ചെങ്ങള ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സാദിഖ് ആടൂർ അധ്യക്ഷത വഹിച്ചു. ശൈഖ് അബ്ദുറഹ്മാൻ ഉസ്താദ് പ്രാർത്ഥന നടത്തി. ഫൈസൽ മാസ്റ്റർ, അഫ്താബ് എടക്കാട്, അമാനി ഉസ്താദ് എന്നിവർ സംസാരിച്ചു. മത്ര കെ.എം.സി.സിയുടെ സ്നേഹോപഹാരം പ്രസിഡന്റ് സാദിഖ് ആടൂർ, ചെയർമാൻ ഷുഹൈബ് എടക്കാട് എന്നിവർ ചേർന്ന് കൈമാറി. ജനറൽ സെക്രട്ടറി റാഷിദ് പൊന്നാനി സ്വാഗതവും ട്രഷറർ നാസർ തൃശൂർ നന്ദിയും പറഞ്ഞു. മത്ര കെ.എം.സി.സി ഭാരവാഹികൾ, പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.