മത്ര മത്സ്യമാർക്കറ്റിലെ നിയന്ത്രണം നീക്കി
text_fieldsമത്ര: കോവിഡ് മുൻകരുതലുകളുടെ ഭാഗമായി മത്ര മത്സ്യമാർക്കറ്റിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. പ്രധാന പ്രവേശന കവാടങ്ങൾ പൂര്‍ണമായും തുറന്നു. നേരത്തേ ഒരു ഭാഗത്തുകൂടി മാത്രമേ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളൂ. മാർക്കറ്റ് പുതുക്കിപ്പണിത് ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസമായേപ്പാഴേക്കും കോവിഡ് വരുകയും മാസങ്ങളോളം അടച്ചിടുകയും ചെയ്തിരുന്നു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഇവിടെ നല്ല തിരക്കാണ് സാധാരണ. മലയാളികളും സ്വദേശികളുമാണ് മാർക്കറ്റിലെ പ്രധാന ഉപഭോക്താക്കള്‍. മസ്കത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മത്സ്യപ്രേമികള്‍ ആശ്രയിക്കുന്ന പ്രധാന മാർക്കറ്റാണിത്. വിദേശ ടൂറിസ്റ്റുകള്‍ അടക്കം ധാരാളം ആളുകൾ ഇവിടം സന്ദർശനം നടത്താറുണ്ട്. ടൂറിസ്റ്റുകള്‍ വന്നിറങ്ങുന്ന പോര്‍ട്ടിനോട് ചേര്‍ന്നാണ് കോർണീഷിലെ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. മത്സ്യച്ചിറകിെൻറ ആകൃതിയിലുള്ള മാർക്കറ്റ് വൃത്തിയിലും പരിപാലനത്തിലും മാതൃകയാണ്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളായ സ്വദേശികളാണ് കച്ചവടക്കാർ. മുമ്പ് വിദേശികള്‍ക്കും കച്ചവടാനുമതി ഉണ്ടായിരുന്നു. സ്വദേശിവത്കരണം വന്നതോടെ പൂര്‍ണമായും വിദേശികൾ പുറന്തള്ളപ്പെട്ടു. മത്സ്യം വൃത്തിയാക്കി മുറിച്ചുനല്‍കാനും സൗകര്യമുണ്ട്. ഒമാന്‍ കടലില്‍നിന്നും അര്‍ധരാത്രിയിലും വെളുപ്പാന്‍ കാലത്തും പിടിച്ച പലതരം മീനുകൾ പുലർച്ചെ ഇവിടെ എത്തുന്നുണ്ട്. മലയാളികളുടെ ജീവിതത്തിെൻറ ഭാഗമായ അയലയും മത്തിയുമൊക്കെ പിടക്കുന്നത് കിട്ടണമെങ്കില്‍ രാവിലെ എത്തണം. ബോട്ടില്‍നിന്നും നേരിട്ട് വാങ്ങുകയും ചെയ്യാം.
സാധാരണ തണുപ്പുകാലത്താണ് മത്സ്യം ധാരാളം മാർക്കറ്റില്‍ ലഭ്യമാവുക. മത്സ്യങ്ങളിലെ നക്ഷത്ര ഇനങ്ങളായ അയക്കൂറ, ആവോലി ഒക്കെ ധാരാളമായി എത്തിയാല്‍ വിലക്കുറവില്‍ ലഭിക്കാറുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അെന്നാക്കെ ഓരോന്നും എണ്ണിയാണ് വില്പന നടത്താറുള്ളത്. ഇന്നത് തൂക്കമായി മാറി. ഇപ്പോള്‍ അയക്കൂറക്ക് കിലോ രണ്ടര റിയാല്‍ വെച്ചാണ് വില്‍ക്കുന്നത്. അയല, മത്തി ഇവ യഥേഷ്ടം ലഭിച്ചിരുന്ന കാലം പോയി. കവര്‍ നിറയെ കുറഞ്ഞ ബൈസക്ക് ലഭിക്കുമായിരുന്ന അത്തരം ജനകീയ ഇനങ്ങളും തൂക്കിയാണ് ഇപ്പോള്‍ വില്പന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.